Travel

“കിളിമഞ്ചാരോ” കൊടുമുടി കീഴടക്കി ഏഴു വയസ്സുകാരൻ

ശിവാനി ശേഖര്‍

“സാമാന്യു പൊതുരാജു” എന്ന ഏഴുവയസ്സുകാരനായ ഹൈദരാബാദ് സ്വദേശിയാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്! കിളിമഞ്ചാരോ കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ബഹുമതിയും ഈ കുരുന്നിന് സ്വന്തം.അമേരിക്കൻ സ്വദേശിയായ “മൊന്റാന കെന്നഡി”യുടെ റിക്കോർഡ് തകർത്താണ് സാമാന്യു ലക്ഷ്യത്തിലെത്തിയത്!

അമ്മ ലാവണ്യയും കോച്ചും രണ്ട് സഹയാത്രികരും ടാൻസാനിയൻ സ്വദേശിയായ ഡോക്ടറും അടങ്ങുന്ന സംഘമാണ് മാർച്ച് 29 ന് താഴ്‌വാരത്ത് നിന്ന് യാത്ര തിരിച്ചത്. കാലാവസ്ഥാ വ്യതിയാനംമൂലം ആരോഗ്യ നില വഷളായി അമ്മ ഇടയ്ക്കു വെച്ച് യാത്ര നിർത്തിയെങ്കിലും ,മഞ്ഞിനെയും മലനിരകളെയും ഏറെ സ്നേഹിക്കുന്ന സാമാന്യു അസാമാന്യ ധൈര്യമാണ് കാഴ്ച്ച വെച്ചത്! 5 ദിവസങ്ങൾ നീണ്ട പർവതാരോഹണത്തിന്റെ അവസാനം ത്രിവർണ്ണ പതാക കൊടുമുടിയുടെ ഉയരങ്ങളിൽ സ്ഥാപിക്കുമ്പോൾ അഭിമാനവും സന്തോഷവും കൊണ്ട് തുള്ളിച്ചാടി സാമാന്യവും സംഘവും.അമ്മ ലാവണ്യയ്ക്കും അഭിമാന നിമിഷം! ദുർഘടം പിടിച്ച വഴികളിലൂടെ ഉയരങ്ങൾ താണ്ടിയ ഈ ബാലൻ ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർത്തി.

തെലുങ്ക് നടൻ പവൻ കല്യാണിന്റെ കടുത്ത ആരാധകനാണ് സാമാന്യു. ഇഷ്ടതാരത്തെ നേരിൽ കാണിച്ചു കൊടുക്കാമെന്ന അമ്മയുടെ വാഗ്ദാനത്തിൽ ഈ വരുന്ന മെയ്മാസം അവസാനം ഓസ്ട്രേലിയൻ കൊടുമുടി കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് സാമാന്യു.

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് കിളിമഞ്ചാരോ.”തിളങ്ങുന്ന മലനിര”എന്നർത്ഥം വരുന്ന കിളിമഞ്ചാരോ കൊടുമുടി സമുദ്രനിരപ്പിൽ നിന്നും ഏകദേശം 5485 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.”ഹാൻസ് മെയർ, ലുഡ്വിഗ് പുട്ട് ഷെല്ലർ എന്നിവർ ചേർന്നാണ് ഈ കൊടുമുടി ആദ്യമായി കീഴടക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button