ആഫ്രിക്കയിൽ കണ്ടെത്തിയ അതീവ അപകടകാരിയായ മാർബർഗ് വൈറസ് പടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇക്വടോറിയൽ ഗിനിയയിൽ മാർബർഗ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് 9 പേർക്ക് വൈറസ് ബാധ ഉണ്ടാവുകയും, ഇതിന് പിന്നാലെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ടാൻസാനിയ, ഗിനിയ എന്നിവിടങ്ങളിൽ 14 പേരാണ് മാർബർഗ് വൈറസ് ബാധ മൂലം മരിച്ചത്. അതിനാൽ, ടാൻസാനിയ, ഗിനിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
വൈറസിനെ പ്രതിരോധിക്കാൻ നിലവിൽ വാക്സിനുകളോ, മരുന്നുകളോ, ചികിത്സയോ ഇല്ല. രോഗലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സകൾ മാത്രമാണ് ലഭ്യമാക്കുന്നത്. പനി, തലവേദന, പേശി വേദന, ശരീര വേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. അതിനാൽ, രോഗം പിടിപെടാതിരിക്കാൻ കൃത്യമായി ഐസോലേഷനിൽ പ്രവേശിക്കുകയാണ് ഏകമാർഗ്ഗം. മാർബർഗ് വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 88 ശതമാനമാണ് മരണം സംഭവിക്കാനുള്ള സാധ്യതയെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 1967- ൽ ആഫ്രിക്കൻ പ്രദേശങ്ങളിൽ മാർബർഗ് വൈറസ് വ്യാപനം ഉണ്ടായിരുന്നു.
Also Read: ലോകമെമ്പാടുമുള്ള വ്യസ്തമായ ഈസ്റ്റര്‍ വിഭവങ്ങള്‍ ഇതൊക്കെയാണ്
Post Your Comments