Latest NewsKeralaIndia

കപ്പലിലുള്ളവർക്ക് ഭക്ഷണമെത്തിച്ച് ഇന്ത്യൻ എംബസി: കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ കത്തയച്ചു

കൊച്ചി: ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാർക്ക് ഭക്ഷണമെത്തിച്ച് ഇന്ത്യന്‍ എംബസി. തടവിലുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും കേന്ദ്ര ഇടപെടലിൽ എത്തിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള നാവികര്‍ ഇന്ത്യന്‍ സര്‍ക്കാരിനു നന്ദിപറഞ്ഞു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 10 വിദേശികളുമാണ് കസ്റ്റഡിയിലുള്ളത്. അതിനിടെ, ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത നാവികരുടെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. എന്നാൽ നേരത്തെ തന്നെ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടായിക്കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:

ഇക്വറ്റോറിയൽ ഗിനിയയിൽ കുടുങ്ങിയ ഇന്ത്യൻ നാവികസംഘത്തിന്റെ മോചനത്തിൽ ഇടപെടണമെന്നാവിശ്യപെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

ഇക്വറ്റോറിയൽ ഗിനിയയിലെ ഇന്ത്യൻ നാവികസംഘത്തിന്റെ മോചനത്തിനായി അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. റിപ്പോർട്ടുകൾ പ്രകാരം, 16 ഇന്ത്യക്കാരുൾപ്പെടെ 26 പേരടങ്ങുന്ന മൊത്തം ജീവനക്കാരെ ബന്ദികളാക്കിയിരിക്കുകയാണെന്നും, 16 ഇന്ത്യൻ നാവികരിൽ കേരളത്തിൽ നിന്നുള്ള മൂന്ന് പേരെ കുറിച്ചതും മുഖ്യമന്ത്രി കത്തിൽ പരാമർശിച്ചു.
MT Heroic Idun എന്ന നോർവീജിയൻ കപ്പൽ 2022 ഓഗസ്റ്റ് 12 നാണു അന്താരാഷ്ട്ര സമുദ്രത്തിൽ വച്ച് ഇക്വറ്റോറിയൽ ഗിനിയ നാവികസേനയുടെ കപ്പൽ അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് 14 മുതൽ കപ്പൽ നിയമവിരുദ്ധമായി പിടിച്ച് വെച്ചിരിക്കുകയാണ്. കപ്പൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെങ്കിലും, നാവികരെ നേരത്തെ മോചിപ്പിക്കുന്നതിന് ഷിപ്പിംഗ് കമ്പനി പിഴ അടയ്ക്കാൻ തയ്യാറായി. നൈജീരിയൻ അധികൃതരുമായും ഷിപ്പിംഗ് കമ്പനിയുമായും നടത്തിയ ചർച്ചകൾക്ക് ശേഷം, ഷിപ്പിംഗ് കമ്പനി 2022 സെപ്റ്റംബർ 28-ന് ആവശ്യമായ പിഴ അടക്കുകയും ചെയ്തു. നിർഭാഗ്യവശാൽ, ക്രൂവും കപ്പലും ഇന്നും ഇക്വറ്റോറിയൽ ഗിനിയയിൽ തടവിലാണ്. എല്ലാ അന്വേഷണങ്ങളും പൂർത്തിയാക്കി ആവശ്യമായ പിഴ അടച്ചിട്ടും മോചനത്തിനുള്ള കാലതാമസമാണ് അവരെ ആശങ്കയിലാഴ്ത്തുന്നത് എന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

മോചനം വൈകുന്നത് ക്രൂ അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നും സുരക്ഷിതമല്ലാത്ത തുറമുഖത്ത് തുടരുന്നത് അവരുടെ ജീവന് തന്നെ അപകടമാണെന്നും കത്തിൽ പറയുന്നു. കപ്പലിനെയും അതിലെ ക്രൂ അംഗങ്ങളെയും ഉടൻ മോചിപ്പിക്കുന്നതിന് മുൻകൈയെടുക്കാനും മോചനം സുഗമമാക്കാനും ബന്ധപ്പെട്ട രാജ്യങ്ങളിലെ നയതന്ത്ര ദൗത്യങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും മുഖ്യമന്ത്രി കത്തിലൂടെ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button