
ദുബായ്: ദുബായിൽ 18 മണിക്കൂർ നീണ്ടുനിന്ന സർജറിക്ക് ശേഷം യുവാവ് പുതുജീവിതത്തിലേക്ക്. 18 മണിക്കൂർ നീണ്ടുനിന്ന ഹൃദയ ശാസ്ത്രക്രിയയാണ് വിജയകരമായി നടന്നത്. ദുബായിലെ ഒരു സംഘം ഡോക്ടർമാരാണ് 37 കാരനായ തായ്‌ലൻഡ് സ്വദേശിയുടെ ജീവൻ രക്ഷിച്ചത്. ആരോറിക് ഡിസ്പ്ഷൻ വളരെ സങ്കീർണമായ ഒന്നാണ്. ഇത് ചിലപ്പോൾ രോഗിയുടെ ജീവൻ തന്നെ പോകാൻ സാധ്യത ഉണ്ടെന്ന് ദുബായ് ഹോസ്പിറ്റലിലെ ഹൃദ്രോഗ, കാർഡിയോവസ്ക്യൂലർ കൺസൾട്ടന്റ് ഡോ. ഒബൈദ് അൽ ജാസിം, ഡോ.ബസ്സിൽ അൽ സംസാൻ പറഞ്ഞു.
read also: ദുബായിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാള്‍ക്ക് പിന്നീട് സംഭവിച്ചത്
ഡോ. അൽ ജസീം, അൽ സംസാൻ എന്നിവർക്കൊപ്പം ഡോക്ടർ താരിക് അബ്ദുൾ അസീസ്, സീനിയർ സ്പെഷ്യലിസ്റ്റ് കാർഡിയാക്റ്റർ ശസ്ത്രക്രിയാ വിദഗ്ധൻ മൊഹമ്മദ് അൽ അഅസാഡ്, കാർഡിയോത്തിലാസിക് സ്പെഷ്യലിസ്റ്റ് അസിം പവാർ കാർഡിയോത്തിയോറാപ്പിക് സ്പെഷ്യലിസ്റ്റ്, ഡോക്ടർ ഫയാസ് ഖാസി കാർഡിയാക് അനസ്തീഷ്യയിലെ കൺസൾട്ടന്റ് എന്നിവരും ഉണ്ടായിരുന്നു.
അരോർട്ടിക് ഡിസ്പ്ഷൻ ഒരു ഗുരുതരമായ ജീവൻ-ഭീഷണിയുള്ള അവസ്ഥയാണ്. ഹൃദയത്തിലെ വലിയ രക്തക്കുഴലിനു കേടുപാട് സംഭവിക്കുമ്പോൾ ഉണ്ടാവുന്ന അവസ്ഥയാണ് ഇത്. തലച്ചോറിൽ രക്തം എത്തിക്കുന്നത് ഈ രക്തകുഴലാണ്. അതിനാൽ ഓപ്പറേഷൻ നടത്തുമ്പോൾ തലച്ചോറിലെ രക്തസ്രാവത്തെ നിലനിർത്താൻ പ്രയാസമായിരുന്നു.
Post Your Comments