ദുബായ്: ദുബായിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാള്‍ക്ക് പിന്നീട് സംഭവിച്ചതിങ്ങനെ. പാരമെഡിക് വിദ്യാര്‍ത്ഥിനിയാണ് സൂപ്പര്‍വൈസറുടെ പീഡനത്തിനിരയായത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പാകിസ്ഥാനി പിടിയിലായി. ഡിസംബര്‍ 16 ന് 30 കാരനായ പാകിസ്ഥാനിയാണ് തന്റെ മുറിയില്‍ വച്ച് പാരാമെഡിക് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സദര്ശക വിസയിലാണ് ഇയാള്‍ രാജ്യത്ത് എത്തിയത്. അല്‍ ബര്‍സയിലെ യുവതിയുടെ മുറിയില്‍ വച്ചാണ് സംഭവം നടന്നത്.
കോടതിയില്‍ ആദ്യം ഇയാള്‍ ലൈംഗിക പീഡന ആരോപണം നിരസിച്ചു. അവിടെ ഉള്ള ഒരു മെഡിക്കല്‍ സ്റ്റോറില്‍ പാരാമെഡിക് ആയി ജോലി ചെയ്യുകയായിരുന്നു യുവതി. ഇവര്‍ക്ക് ഇയാളെ മുന്‍പ് കണ്ട് പരിചയമില്ലെന്ന് യുവതി കോടതിയില്‍ വ്യക്തമാക്കി.
ഏകദേശം ഒരു വര്‍ഷത്തോളമായി യു എ ഇ യില്‍ താമസിക്കുന്ന യുവതിയുടെ ഫ്ലാറ്റിലേക്ക് ഏകദേശം 6.30 ഓടെ ഇയാള്‍ എത്തുകയായിരുന്നു. ഇയാളുടെ കൂടെ മറ്റു 2 പേര് കൂടെ ഉണ്ടായിരുന്നു. യുവതിയോട് ഇയാള്‍ മുറിയുടെ വാടക വാങ്ങാന്‍ വന്നതാണെന്നാണ് പറഞ്ഞത്.
തുടര്‍ന്ന് അല്പസമയത്തിനു ശേഷം കൂടെ ഉള്ളവരെ പറഞ്ഞയച്ച ശേഷം ഇയാള്‍ തനറെ അടുത്ത് വന്നു. തന്നെ അയാള്‍ക്ക് ഇഷ്ടപെട്ടെന്നും തൊടാന്‍ ആഗ്രഹം ഉണ്ടെന്നും ഇയാള്‍ യുവതിയോട് പറയുകകയിരുന്നു. അതിനു ശേഷം ഇയാള്‍ 2 വട്ടം യുവതിയെ കേറി പിടിക്കുകയും ചെയ്തു. യുവതി ഇത് തടയുകയും അയാളെ തള്ളി മാറ്റി മുറിയില്‍ നിന്ന് പുറത്തിറങ്ങി അയാളെ മുറിയില്‍ ഇട്ട് പൂട്ടുകയും ചെയ്തു.
അതിനു ശേഷം കൂടെ ജോലി ചെയ്യുന്നവര്‍ക്ക് സന്ദേശം അയക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. തുടര്‍ന്ന് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ലൈംഗിക പീഡനത്തെക്കുറിച്ച് തന്റെ ഫേസ്ബുക്ക് സന്ദേശം ലഭിച്ചതായി 27 വയസ്സുള്ള ഫിലിപ്പീന്‍സിലെ സഹപ്രവര്ത്തകന് സ്ഥിരീകരിച്ചു.
Post Your Comments