റയലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ച് ബയേണ്‍ മൂണിക്ക് സ്‌ട്രൈക്കര്‍ സാന്ദ്രോ വാഗ്‌നര്‍. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ പോരാട്ടം നടക്കാനിരിക്കെയാണ് ഇത്തരം ഒരു പ്രശംസ. മഹാനായ കളിക്കാരനാണ് റൊണാള്‍ഡോയെന്നും താന്‍ ഇത് പോലുള്ള കളിക്കാരെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നും ബയേണ്‍ താരം പറഞ്ഞു. താന്‍ പരിശീലന സമയത്ത് നേടുന്ന ഗോളുകളേക്കാള്‍ കൂടുതല്‍ ഗോളുകള്‍ മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ നേടുന്നുണ്ടെന്നും താരം പറഞ്ഞു.
read also: റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ബൈസൈക്കിള്‍ കിക്ക്, അമ്പരന്ന് ആരാധകര്‍
എന്നാൽ ചാമ്പ്യന്‍സ് ലീഗില്‍ അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഭയപ്പെടുത്തുന്നില്ലെന്നും വാഗ്‌നര്‍ പറയുന്നു. ഇതിന് കാരണം ബയേണ്‍ പ്രതിരോധനിരയുടെ കരുത്താണ്.ബയേണിന്റേതാണ് യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധനിരയാണെന്നും റയലിനെ പൂട്ടാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും വാഗ്‌നര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
അതേസമയം സാന്ദ്രോ വാഗ്‌നര്‍ നിലവില്‍ ബയേണ്‍ മ്യൂണിക്കില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളിലൊരാളാണ്. താരം ജനുവരിയിലാണ് ബയേണിലെത്തിയത്. വാഗ്‌നര്‍ 10 ലീഗ് മത്സരങ്ങളില്‍ നിന്നായി 7 ഗോളുകളാണ് നേടിയത്. ജര്‍മ്മനി ദേശീയ ടീമിനായി 8 മത്സരങ്ങളില്‍ 5 ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരം റഷ്യന്‍ ലോകകപ്പിലേക്കുള്ള ദേശീയ ടീമില്‍ ഇടം പിടിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.
Post Your Comments