Latest NewsNewsFootballSports

മെസിയെ പോലെ ഒരാളെക്കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നത് നാണക്കേടാണ്: ജറോം റോട്ടന്‍

പാരീസ്: യുവേഫാ ചാമ്പ്യൻസ് ലീഗില്‍ പിഎസ്ജി റയൽ മാഡ്രിഡിനോട് തോൽവി വഴങ്ങിയതിന് പിന്നാലെ സൂപ്പര്‍ താരം ലയണൽ മെസിയെ വിമര്‍ശിച്ച് മുന്‍ പിഎസ്ജി താരം. റയലിനെതിരേയുള്ള മത്സരത്തില്‍ മെസി തന്റെ പ്രതിഭയുടെ പകുതി പോലും പുറത്തെടുത്തില്ലെന്നാണ് ആക്ഷേപം. മുന്‍താരം ജറോം റോട്ടനാണ് വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്. മെസി മൈതാനത്തുകൂടി വെറുതെ ഉലാത്തുകയായിരുന്നെന്നാണ് താരത്തിന്റെ വിമര്‍ശനം.

‘മെസിയെ പോലെ ഒരാളെക്കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നത് നാണക്കേടാണ്. ലൂക്കാ മോഡ്രിക്ക് അയാളുടെ പോക്കറ്റ് വരെ പന്തുമായി വരുമ്പോള്‍ മെസി ശ്രമം നടത്തിയതെല്ലാം പത്ത് മീറ്റര്‍ അകലെ വെച്ചായിരുന്നു. അയാളുടെ പേര് സൂചിപ്പിക്കേണ്ടി വരുന്നത് പോലും എന്നെ അലട്ടുന്നു. കൂടുതല്‍ സമയവും മെസ്സി മൈതാനത്തുകൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു’.

‘മെസിയുടെ കൈയിൽ നിന്നും എല്ലാ പന്തും നഷ്‌പ്പെട്ടു. അദ്ദേഹം എടുക്കുന്ന പന്തെല്ലാം കൂട്ടപ്പൊരിച്ചിലായിരുന്നു. ഇതുവരെ പിഎസ്ജിയ്ക്കായി 50 ശതമാനം പോലും മത്സരം മെസി കളിച്ചിട്ടില്ല. എന്നിട്ടും അയാള്‍ ക്ഷീണിച്ചു. ഇനി താരത്തിന് വേണ്ടി പരിക്കില്‍ നിന്നും മടങ്ങിവന്നതേയുള്ളൂ എന്ന രീതിയിലെല്ലാമുള്ള ന്യായീകരണങ്ങള്‍ പറയാനാകില്ല’ റോട്ടന്‍ പറഞ്ഞു.

Read Also:- ശരീരം ഫിറ്റായിരിക്കുന്നിടത്തോളം കാലം കോഹ്ലിയെ ആര്‍ക്കും തൊടാന്‍ പോലുമാകില്ല: ഗെയ്ക്‌വാദ്

ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദ മത്സരത്തില്‍ പിഎസ്ജിയെ തകര്‍ത്ത് (3-2) റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ കടന്നു. ആദ്യ പാദ മത്സരത്തില്‍ പിഎസ്ജിയോട് എകപക്ഷീയമായ ഒരു ഗോളിന് തോറ്റ റയല്‍ രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തിൽ നടത്തിയ തിരിച്ചു വരവിലാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നത്. രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ പിഎസ്ജിയെ പരാജയപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button