
ന്യൂഡല്‍ഹി: അഭയാര്‍ഥി ക്യാമ്പില്‍ തീ പിടിച്ചതിനെ തുടര്‍ന്ന് അഭയം നഷ്ടമായ റോഹിങ്ക്യകള്‍ക്ക് കൈത്താങ്ങായി നാട്ടുകാരും സന്നദ്ധ സംഘടനകളും. 44 ഷെല്‍ട്ടറുകളിലായി 228 റോഹിങ്ക്യന്‍ മുസ്ലിങ്ങളാണ് അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്നത്. ഡല്‍ഹിയിലെ ഏക റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പാണ് കാളിന്ദി കുഞ്ചിലേത്.
കാളിന്ദികുഞ്ചില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ അഭയം നഷ്ടപ്പെട്ടവര്‍ക്ക് സമീപത്തെ ഗ്രൗണ്ടില്‍ താമസ സൗകര്യമൊരുക്കിയരിക്കുകയാണ് നാട്ടുകാര്‍. ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments