KeralaLatest NewsNews

ഒറ്റപ്പെട്ട മാനസികരോഗിക്ക് സംരക്ഷണമൊരുക്കി വനിതാ കമ്മിഷന്‍

മാനസിക പ്രശ്‌നം ഉള്ള വ്യക്തികൂടിയായ ഇവരുടെ ദുരവസ്ഥ കേട്ടറിഞ്ഞ കമ്മിഷന്‍ അംഗം അംഗം ഷാഹിദാ കമാല്‍ നേരിട്ട് സ്ഥലത്തെത്തി വിഷയത്തില്‍ ഇടപെടുകയായിരുന്നു

പത്തനാപുരം: ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ടുപോയ സ്ത്രീയ്ക്ക് സംരക്ഷണമൊരുക്കി വനിതാ കമ്മീഷൻ. കൊല്ലം കാവനാട് സ്വദേശിനിയായ ഹയറുന്നിസയ്ക്കാണ് വനിതാ കമ്മിഷന്‍ ഇടപെട്ട് പത്തനാപുരം ഗാന്ധിഭവനില്‍ സംരക്ഷണം ഒരുക്കിയത്.

Read Also: ജമ്മു കാശ്മീരിന്റെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോ​ഗം: 14 നേതാക്കള്‍ക്ക് ക്ഷണം

മാനസിക പ്രശ്‌നം ഉള്ള വ്യക്തികൂടിയായ ഇവരുടെ ദുരവസ്ഥ കേട്ടറിഞ്ഞ കമ്മിഷന്‍ അംഗം അംഗം ഷാഹിദാ കമാല്‍ നേരിട്ട് സ്ഥലത്തെത്തി വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇവരുടെ ഏക മകന്‍ ഗള്‍ഫിലാണ്. എന്നാല്‍ മരുമകളുമായി സംസാരിച്ചപ്പോള്‍ ഭര്‍ത്താവുമായി തനിക്ക് ഒരു ബന്ധവുമില്ലന്നും ഭര്‍ത്തൃമാതാവിനെ സംരക്ഷിക്കാന്‍ കഴിയില്ലന്നും അവര്‍ അറിയിച്ചു. തുടര്‍ന്നാണ് വനിതാ കമ്മിഷന്‍ ഇടപെട്ട് ഹയറുന്നിസയുടെ സംരക്ഷണം ഉറപ്പാക്കിയത്. ഹയറുന്നിസയുടെ പേരിലുള്ള വസ്തു കയ്യേറാതിരിക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ക്ക് ഷാഹിദാ കമാല്‍ നിര്‍ദേശം നല്‍കി.

Read Also: കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: വിശദ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button