
ലണ്ടൻ: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതിൽ ഇന്ന് ദു:ഖിക്കുന്നതായി സംഘടനയിൽ നിന്നും പുറത്തുവന്ന ഷമീമ ബീഗം വ്യക്തമാക്കി. ഐഎസിൽ ഇത്തരമൊരു സംസ്കാരമാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ഇത് ഒരു ഇസ്ലാമിക സമൂഹമാണെന്നാണ് താൻ കരുതിയതെന്നും ഷമീമ പറഞ്ഞു. ഭീകര സംഘടനയിൽ ചേരാനായി സിറിയയിലേക്ക് പോയതിനെ തുടര്‍ന്ന് ഇവർക്ക് പൗരത്വം നഷ്ടപ്പെടുകയായിരുന്നു. സമൂഹത്തിന് ഉപയോഗപ്രദമാകുന്ന കാര്യങ്ങൾ തനിക്ക് ചെയ്യണമെന്നും ഭീകരവാദത്തിനെതിരെ പോരാടാൻ യുകെയെ സഹായിക്കുമെന്നും യുവതി വ്യക്തമാക്കി.
‘ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് താൻ ക്ഷമ ചോദിക്കുന്നു. യുകെയിലെ നീതിന്യായ വ്യവസ്ഥയെ അഭിമുഖീകരിക്കാനുള്ള അവസരത്തിനായി പ്രധാനമന്ത്രി ബോറിസ് ജോൺസണോട് അപേക്ഷിക്കുന്നു. യുകെ കോടതിയിൽ വിചാരണ നടത്തി നൽകുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ താൻ തയ്യാറാണ്. ഇനി ഐഎസിലേക്ക് മടങ്ങുന്നതിനേക്കാൾ ഭേദം മരിക്കുന്നതാണ്. താൻ ഒരുഅമ്മയും ഭാര്യയും മാത്രമാണ്.’ ഷമീമ പറഞ്ഞു.
ഇന്ധനവില കുറയാന്‍ ജി.എസ്.ടി പരിഹാരമല്ല, കേന്ദ്ര സെസ് ഒഴിവാക്കണമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
പാശ്ചാത്യ വസ്ത്രം ധരിച്ചാണ് ഷമീമ അഭിമുഖത്തിൽ പങ്കെടുത്തത്. ഒരു വർഷത്തിലേറെയായി ഹിജാബ് ധരിക്കാറില്ലെന്നും അത് സ്വയം മാറ്റുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ഹിജാബിൽ വളരെയധികം സങ്കോചം തോന്നിയിരുന്നുവെന്നും അത് താനല്ലെന്ന് പോലും തോന്നിയതായും ഷമീമ പറഞ്ഞു. ഐടിവിയുടെ ‘ഗുഡ് മോർണിംഗ് ബ്രിട്ടൻ’ എന്ന പ്രോഗ്രാമിലാണ് ഷമീമ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Post Your Comments