ErnakulamLatest NewsKeralaNews

ഒരു മുറിക്ക് 300 രൂപ, ഊണിന് 10 രൂപ: കൊച്ചിയിലെത്തിയാൽ താമസം ഇവിടെ ആക്കാം

കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ ലിബ്ര ഹോട്ടലിന്റെ ഒരുഭാഗം 4.80 കോടി രൂപ ചെലവിൽ നവീകരിച്ചാണ്‌ ഷീ ലോഡ്‌ജ്‌ തയ്യാറാക്കിയത്‌

കൊച്ചി: കൊച്ചി ന​ഗരത്തിലെത്തുന്ന വനിതകൾക്ക് സുരക്ഷിത പാർപ്പിടം തയ്യാർ. നഗരത്തിന്റെ അതിഥികളായി എത്തുന്ന വനിതകൾക്ക് സുരക്ഷിത താവളമൊരുക്കാൻ കൊച്ചി കോർപ്പറേഷൻ ആണ് പാർപ്പിടമൊരുക്കുന്നത്. എറണാകുളം നോർത്തിലെ പരമാര റോഡിൽ ഒരുക്കുന്ന ഷീലോഡ്ജ് ഇന്ന് തുറന്നു. മൂന്ന് മണിക്ക് മന്ത്രി എം.ബി.രാജേഷ് ആണ് ഉദ്ഘാടനം ചെയ്തത്. മേയർ എം.അനിൽകുമാർ അദ്ധ്യക്ഷനായി.

കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ ലിബ്ര ഹോട്ടലിന്റെ ഒരുഭാഗം 4.80 കോടി രൂപ ചെലവിൽ നവീകരിച്ചാണ്‌ ഷീ ലോഡ്‌ജ്‌ തയ്യാറാക്കിയത്‌. ഇവിടെ താമസത്തിന് എത്തുന്നവർക്കായി ഇതേ കെട്ടിടത്തിൽ പത്ത് രൂപയ്ക്ക് ഊണും കുറഞ്ഞവിലയ്ക്ക് മറ്റ് ഭക്ഷണങ്ങളും ലഭിക്കുന്ന കോർപ്പറേഷന്റെ തന്നെ സമൃദ്ധി@കൊച്ചി ഭക്ഷണശാലയും ഉണ്ട്.

Read Also : ഗൂഗിള്‍ പേ വഴി കൈക്കൂലി : എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

ഡോർമിറ്ററിയിലെ താമസത്തിന് ദിവസം 100 രൂപയാണ് നിരക്ക്. മുറിക്ക് 300 രൂപയാകും. നിരക്കുകൾ കോർപ്പറേഷൻ കൗൺസിൽ യോഗത്തിന്റെ പരിഗണനയിലാണ്. ഒരാഴ്ചയ്ക്കകം അന്തിമതീരുമാനമാകും.

അതേസമയം, ഉദ്ഘാടനം നടക്കുമെങ്കിലും ഷീലോഡ്ജ് പ്രവർത്തനം അടുത്തയാഴ്ചയേ തുടങ്ങൂ. വീട്ടുകാർക്ക് ഒപ്പമെത്തുന്ന 14 വയസുവരെയുള്ള ആൺകുട്ടികൾക്ക് ലോഡ്ജിൽ താമസിക്കാം. വാർഡനും സെക്യൂരിറ്റിയുമുണ്ടാകും. 25 ബെഡുകളാണ് ഡോർമെറ്ററിയിൽ ഉള്ളത്. 97 മുറികളിൽ പകുതി ഹോസ്റ്റലിനായി നീക്കിവയ്ക്കും. മുറികളെല്ലാം ബാത്ത്റൂം അറ്റാച്ച്ഡ് ആണ്. കുറച്ചുമുറികൾ ഉടനെ തന്നെ എ.സിയുമാക്കാൻ ആലോചനയുണ്ട്. 15, 10 മുറികളുള്ള രണ്ട് ഡോർമിറ്ററികളുമുണ്ടാകും. സാമ്പത്തികമായി പിന്നാക്കമായവർക്ക് നിരക്കിൽ ഇളവ് നൽകാനും നീക്കമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button