Latest NewsNewsIndiaUncategorized

മക്ക മസ്ജീദ് സ്‌ഫോടന കേസില്‍ വിധിയിന്ന്

ഹൈദരാബാദ്: മക്ക മസ്ജീദ് സ്‌ഫോടനത്തിൽ തന്റെ അച്ഛനെയും സഹോദരീഭർത്താവിനെയും നഷ്ടപ്പെടുമ്പോൾ റിയാസിന് 19 വയസായിരുന്നു പ്രായം. 11വർഷം കടന്നു പോയി. കേസിന്റെ വിധി ഇന്ന് വരും പറയുന്നു. 2007 മെയ് 18നായിരുന്നു ആക്രമണം ഉണ്ടായത്. അച്ഛനെയും സഹോദരീഭർത്താവിനെയും നഷ്ടപ്പെട്ടതോടെ റിയാസ് കുടുംബം നോക്കിനടത്തി. ഇതിനിടയിൽ ആദ്യമൊക്കെ കേസിന് പുറകെ നടന്നിരുന്നു. ജീവിതത്തിന്റെ ഭാരങ്ങൾ കൂടിയതോടെ കേസിന് പുറകെ നടക്കാൻ സമയം കിട്ടിയില്ല. നിലവിലെ കേസിന്റെ അവസ്ഥ എന്താണെന്ന് റിയാസിന് അറിയില്ല.

also read:ശവസംസ്‌കാര ചടങ്ങിനിടെ ബോംബ് സ്‌ഫോടനം; 16 പേർ കൊല്ലപ്പെട്ടു

കേസിൽ ചില മുസ്‌ലീം പ്രതികളെ ആദ്യം അറസ്റ്റ് ചെയ്‌തിരുന്നു, ശേഷം ചില ഹിന്ദു സംഘടനയിലെ പ്രവർത്തകരും പിടിയിലായി. കേസ് നേരായ രീതിയിൽ അന്വേഷിക്കാൻ ആർക്കും കഴിഞ്ഞില്ല. എന്നാൽ ദൈവത്തിന്റെ കോടതിയിൽ അവർ ശിക്ഷിക്കപ്പെടുമെന്നു റിയാസ് വിശ്വസിക്കുന്നു.

2007 മെയ് 18നായിരുന്നു സംഭവം ഉണ്ടായത്. മുത്തച്ഛന്റെ മരണാനന്തര ചടങ്ങ് പള്ളിയിൽ നടക്കുന്നതിനിടെയാണ് ബോബ് പൊട്ടിയത്. 8 പേർ അപകടത്തിൽ മരിച്ചിരുന്നു. മരിച്ചു പോയവരുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി, പക്ഷെ 11 വർഷത്തിനിപ്പുറവും നീതി ലഭിക്കുമെന്ന പ്രതീക്ഷ ആർക്കുമില്ല. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾ എങ്ങനെ ഒരു കേസ് കോടതിയിൽ നടക്കുന്നുവെന്ന കാര്യം പോലും മറന്നുകാണും.

shortlink

Related Articles

Post Your Comments

Related Articles


Back to top button