Latest NewsIndiaNews

കത്വ ബലാത്സംഗകേസിലെ പ്രതിയോട് ഭാവി വധുവിന് ഒരു ചോദ്യമുണ്ട്; അത് പ്രതിയുടെ കണ്ണിൽ നോക്കിത്തന്നെ ചോദിക്കണമെന്നും യുവതി

ജമ്മു: കത്വ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ കൊലപ്പെടുത്താനായി കൊണ്ടു പോകുമ്പോള്‍, എനിക്ക് ഒരിക്കല്‍ കൂടി അവളെ ബലാത്സംഗം ചെയ്യണമെന്നാവശ്യപ്പെട്ട് കാമം കുഞ്ഞിന് മേല്‍ തീര്‍ത്ത പൊലീസ് ഓഫിസർ ദീപക് ഖജൂരി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. എന്നാലിതൊന്നും വിശ്വസിക്കാന്‍ കൂട്ടാക്കാതെ ഒരു പെണ്‍കുട്ടിയുണ്ട്. ദീപക് ഖജൂരിയുടെ ഭാവിവധു രേണു ശര്‍മ എന്ന 24 കാരി.

Read Also: കത്വ സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്ത് മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം

എന്നാല്‍ കുറ്റകൃത്യം ചെയ്തു എന്നു ഖജൂരിയ പറഞ്ഞാല്‍ മാത്രമേ താന്‍ ഇതു വിശ്വസിക്കൂ എന്നാണ് പെൺകുട്ടി പറയുന്നത്. ആ കണ്ണുകളിലേക്ക് നോക്കി ചോദിക്കണം ഈ ക്രൂരത നിങ്ങള്‍ ചെയ്തിട്ടുണ്ടോയെന്ന്. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. കുറ്റം അദ്ദേഹം നിഷേധിക്കുകയാണെങ്കില്‍, അദ്ദേഹം പുറത്തുവരുന്നതുവരെ എത്രനാള്‍ വേണമെങ്കിലും ഞാന്‍ കാത്തിരിക്കും. കുറ്റം നിഷേധിച്ചില്ലെങ്കില്‍ ഞാന്‍ മറ്റൊരു വിവാഹത്തിന് വീട്ടുകാരോട് പറയുമെന്നും പെൺകുട്ടി വ്യക്തമാക്കി.രേണു ശര്‍മ എന്ന 24 കാരിയുമായി 2017 ഡിസംബറില്‍ ആയിരുന്നു 28 കാരനായ ദീപക് ഖജൂരിയയുടെ വിവാഹം നിശ്ചയിച്ചത്. ഈ മാസം 26 നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button