കോട്ടയം ; കത്വ സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്ത് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സാമൂഹ്യവിരുദ്ധരുടെ ശ്രമം. ക്ഷേത്ര മതില്‍ക്കെട്ടില്‍ ജസ്റ്റിസ് ഫോര്‍ ആസിഫ, ജസ്റ്റിസ് ഫോര്‍ ഇസ്ലാം എന്നീ ചുവരെഴുത്തുകള്‍.
ചങ്ങനാശേരി പുഴവാത് സന്താനഗോപാലമൂര്‍ത്തി ക്ഷേത്രത്തിനു നേരെയാണ് അക്രമം.
ക്ഷേത്ര സംരക്ഷണ സമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തിന്റെ, മതില്‍ക്കെട്ടില്‍ ജസ്റ്റിസ് ഫോര്‍ ആസിഫ, ജസ്റ്റിസ് ഫോര്‍ ഇസ്ലാം എന്ന് എഴുതി ചേര്‍ക്കുകയായിരുന്നു.
രാവിലെ ക്ഷേത്ര ദര്‍ശനത്തിനെത്തിയവരാണ് എഴുത്ത് ആദ്യം കണ്ടത്. ഒരു പെണ്‍കുഞ്ഞിനുണ്ടായ ദാരുണ സംഭവം മുതലെടുത്ത് കൊണ്ട് മത സ്പര്‍ധ വളര്‍ത്താനും മതസൗഹാര്‍ദ്ദം തകര്‍ക്കാനമുള്ള ആസൂത്രിത നീക്കമാണ് സംഭവത്തിന് പിന്നിലെന്ന് ഭക്തരും നാട്ടുകാരും ആരോപിച്ചു. മുമ്പും
ക്ഷേത്രത്തിനെതിരെ പല തവണ അക്രമം അരങ്ങേറിയിട്ടുണ്ട്. ഹൈന്ദവ സംഘടനകളുടെയും രാഷ്ടീയ സ്വയംസേവക സംഘത്തിന്റെയും കൊടിമരങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്.
അതിനിടെ ശിവലിംഗത്തെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിക്കഴിഞ്ഞു. മാധ്യമം പത്രത്തിലെ ലേഖകനും ജമാഅത്തെ ഇസ്ലാമി നേതാവുമായ അനസ് അസീന്‍ ആണ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഹിന്ദുത്വത്തെ അവഹേളിച്ചത്.
Post Your Comments