കൊച്ചി: ജമ്മു കശ്മീരില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ എട്ടുവയസുകാരിക്കും പീഡനത്തിനിരയായ ഉന്നോവയിലെ യുവതിക്കും വേണ്ടി കേരളത്തിലും പ്രതിഷേധം കനക്കുകയാണ്. എന്റെ തെരുവില്‍ എന്റെ പ്രതിഷേധം എന്ന സോഷ്യല്‍ മീഡിയ കാംപെയ്ന്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു.
ജമ്മുകശ്മീരിലെ കത്വയില്‍ പീഡനത്തിനിരയായ ബാലികയ്ക്ക് വേണ്ടിയും ഉന്നോവയിലെ യുവതിക്കും വേണ്ടിയാണ് കേരളം തെരുവിലിറങ്ങുന്നത്. ഞായറാഴ്ചാണ് പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. എവിടെയാണോ നിങ്ങള്‍ ഉള്ളത് അവിടെ ചിത്രങ്ങളും പോസ്റ്ററുകളുമായി പ്രതിഷേധിക്കാനാണ് ആഹ്വാനം. വൈകുന്നേരം അഞ്ച് മണി മുതല്‍ പ്രതിഷേധം ആരംഭിക്കും.
ബെംഗളൂരു സ്വദേശി അരുന്ധതി ഘോഷ് എന്ന യുവതിയാണ് സോഷ്യല്‍ മീഡിയ കാംപെയിന് തുടക്കമിട്ടത്. #MyStreetMyProtest എന്ന ഹാഷ്ടാഗില്‍ ബംഗളൂരു തെരുവുകളില്‍ പ്രതിഷേധിക്കാനായിരുന്നു ആഹ്വാനം.
സമരാഹ്വാനത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ
##MyStreetMyProtest
#എന്റെതെരുവില്‍എന്റെപ്രതിഷേധം
ആസിഫയ്ക്കും ഉന്നാവോയിലെ പെണ്‍കുട്ടിക്കും വേണ്ടി,
നമ്മള്‍ നമ്മുടെ തെരുവില്‍ പ്രതിഷേധിക്കുന്നു.
ഏപ്രില്‍ 15 ഞായറാഴ്ച വൈകിട്ട് 5 നും 7 നും ഇടയ്ക്ക്.
നമ്മള്‍ എവിടെയാണോ ഉള്ളത് അവിടെയുള്ള തെരുവിന്റെ ഒരു ശ്രദ്ധേയമായ ഭാഗത്ത് നമുക്ക് ഒത്തുചേരാം. ആസിഫയുടെയുടെ ചിത്രങ്ങളും പോസ്റ്ററുകളുമായി. ആസിഫയ്ക്കും ഉന്നാവോയില്‍ റേപ്പ് ചെയ്യപ്പെട്ട ആ പെണ്‍കുട്ടിക്കും നീതി ആവശ്യപ്പെട്ടുകൊണ്ട്.
ഇത് ക്രൂരമായ ആക്രമണങ്ങള്‍ക്ക് കാരണക്കാരായവര്‍ക്കെതിരായുള്ള നമ്മുടെ പ്രതികരണമാണ്. കാരണക്കാരായവരെ പിന്തുണയ്ക്കുന്നവര്‍ക്കെതിരായ നമ്മുടെ പ്രതിഷേധമാണ്. നമുക്ക് തെരുവിലിറങ്ങാം. സുഹൃത്തുക്കളേയും അയല്‍ക്കാരേയും കൂട്ടി ഒന്നിച്ച്.
1) ഒത്തുചേരാനുള്ള സ്ഥലം തീരുമാനിക്കുക. നമ്മുടെ ഏറ്റവും അടുത്ത തെരുവിലെ ശ്രദ്ധേയമായ ഒരു ഭാഗം.
2) സുഹൃത്തുക്കളേയും അയല്‍ക്കാരേയും വിളിക്കുക. പ്രതിഷേധത്തിന്റെ സമയവും ദിവസവും അറിയിക്കുക. വിവരങ്ങള്‍ ഇ-മെയില്‍ ചെയ്യുക. എഫ്.ബി യില്‍ സുഹൃത്തുക്കളെ ടാഗ് ചെയ്തു കൊണ്ട് സ്ഥലത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റ് ഇടുക.
3) പോസ്റ്ററുകള്‍ ഉണ്ടാക്കുക.
4) 15ാം തിയതി വൈകിട്ട് 5 മണിക്കു തന്നെ തീരുമാനിച്ച സ്ഥലത്ത് എത്തുക.
5) സുഹൃത്തുക്കളുടേയും അയല്‍ക്കാരുടേയും സാന്നിദ്ധ്യം ഒന്നുകൂടി ഉറപ്പ് വരുത്തുക.
6) തെരുവില്‍ നമ്മള്‍ക്ക് കഴിയുന്നത്ര സമയം നില്‍ക്കാം. അത് നമ്മള്‍ ഒറ്റയ്ക്കാണെങ്കില്‍ പോലും. നമുക്കൊപ്പം കൂട്ടുകാര്‍ ചേരുമെന്ന പ്രതീക്ഷിച്ചു കൊണ്ട് തന്നെ.
7) പ്രതിഷേധത്തെപ്പറ്റി ചോദിക്കുന്നവരോട് അത് വിശദീകരിച്ചു കൊടുക്കുക.
8) ചിത്രമെടുത്ത് #ങ്യടൃേലലങ്യേജൃീലേേെ എന്ന ഹാഷ് ടാഗോടു കൂടി അപ് ലോഡ് ചെയ്യുക.
കടപ്പാട്: അരുന്ധതി ഘോഷ്,
ബാംഗ്ലൂര്‍
Post Your Comments