കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനിര്‍വഹണ വിദഗ്ധനെന്ന് മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ്. നരേന്ദ്ര മോദി സ്വന്തം തീരുമാനങ്ങളേയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന മികച്ച ഒരു ഭരണാധികാരിയാണ്. തനിക്ക് നേരിട്ട് ബോധ്യമായ സംഭവമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
കേരളാ മാനേജ്‌മെന്റ് സമ്മേളനത്തില്‍ വച്ചായിരുന്നു കെ.വി. തോമസ് പ്രധാനമന്തി നരേന്ദ്ര മോദിയുടെ ഭരണനിര്‍വഹണ വിദഗ്ധതയെ വാനോളം പുകഴ്ത്തിയത്. കേന്ദ്ര സർക്കാരിനെതിരെ ഏറ്റവുമധികം വിമര്‍ശനമുയര്‍ന്ന നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൊക്കെ നിലപാട് വ്യക്തമാക്കാൻ മോദിയ്ക്ക് കഴിഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളുമായി ആശയ വിനിമയം നടത്തുന്നതിനേക്കാള്‍ സുഖമായി സംവേദനം നടത്താന്‍ മോദിയുമായി നടക്കുമെന്ന് കെ.വി. തോമസ് പറഞ്ഞു.
also read:നരേന്ദ്ര മോദി സർക്കാർ ലോകത്തിൽ മൂന്നാം സ്ഥാനത്ത് : നഷ്ടപ്പെട്ട ഒന്നാം സ്ഥാനത്തിന് വീണ്ടും സാധ്യത
ഭരണനിര്‍വഹണം എന്നത് ഒരു ശാസ്ത്രീയമായ സാങ്കേതിക വിദ്യയാണ്. അതില്‍ പ്രധാനമന്ത്രി വിദഗ്ധനാണ്. പിഎസി ചെയര്‍മാനായിരിക്കെ നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി. ഡിസംബര്‍ 31 ന് മുന്‍പ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അതുപോലെ തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments