ന്യൂഡല്‍ഹി: 2017ല്‍ ഒന്നാം റാങ്കിങ്ങില്‍ ഉണ്ടായിരുന്ന ഇന്ത്യ മൂന്നിലേക്ക് എത്തിയെന്ന് ഗ്ലോബല്‍ ട്രസ്റ്റ് ഇന്‍ഡക്സ് എന്ന സംഘടനയുടെ റിപ്പോർട്ട്. കഴിഞ്ഞ വര്‍ഷം 67 പോയിന്റ് മാത്രമായിരുന്ന ചൈന 74 ലേക്ക് ഉയര്‍ന്നു. ഒപ്പം ഇന്‍ഡനേഷ്യയും 69 ല്‍ നിന്ന് 71 ലേക്ക് ഉയര്‍ന്നു. ഇന്ത്യ 72ല്‍ നിന്ന് 68 ലേക്ക് കുറഞ്ഞതാണ് റാങ്കിങ്ങില്‍ പിന്നോട്ട് പോകാന്‍ കാരണം.
യുഎഇ 6 പോയിന്റ് വര്‍ധിപ്പിച്ചപ്പോള്‍ അമേരിക്കയ്ക്ക് 9 പോയിന്റ് കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സംഭവിച്ച നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ നയങ്ങൾ ഉണ്ടായിട്ടും ഇന്ത്യ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാൽ എത്രത്തോളം ആധികാരികമാണ് ഈ റിപ്പോർട്ട് എന്ന് വ്യക്തമായിട്ടില്ല. ജനങ്ങള്‍ക്ക് അവരുടെ സര്‍ക്കാരുകളെ വിശ്വാസമുള്ള ലോകത്തെ ആദ്യ മുന്ന് രാജ്യങ്ങളില്‍ ഒന്നാണ് ഇപ്പോഴും ഇന്ത്യ.
Post Your Comments