Latest NewsNewsTechnology

ഈ മെസേജ് ഫോർവേഡ് ചെയ്‌തില്ലെങ്കിൽ സംഭവിക്കുന്നതെന്ത്? ഫേസ്ബുക്കിൽ പ്രചരിക്കുന്ന സന്ദേശത്തിന്റെ പിന്നിലെ സത്യാവസ്ഥ ഇതാണ്

കുറഞ്ഞ നാളുകള്‍ കൊണ്ടാണ് ഫെയ്സ്ബുക്കിന്റെ വിശ്വാസ്യതയ്ക്കെതിരെ വന്‍ വിമര്‍ശനങ്ങൾ ഉയർന്നത്. ഇപ്പോള്‍ ഇതാ സക്കര്‍ബര്‍ഗിന്റെ പേരിൽ ഒരു സന്ദേശം ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്.

FACEBOOK INFORMATION

ഇനി മുതല്‍ ഫെയ്‌സ്ബുക്ക് ഉപയോഗത്തിന് പണം ഈടാക്കും. എന്നാല്‍ നിങ്ങളുടെ 18 സുഹൃത്തുക്കള്‍ക്ക് ഈ സന്ദേശം അയച്ചാല്‍ ഫെയ്‌സ്ബുക്ക് സൗജന്യമായി ലഭിക്കുമെന്ന ഉള്ളടക്കമുള്ള സന്ദേശമാണ് ലഭിക്കുന്നത്. മാത്രമുള്ള ഈ സന്ദേശം ഫോർവേഡ് ചെയ്തില്ലെങ്കിൽ നാളെ രാവിലെ 6 മണിയോടെ നിങ്ങളുടെ അക്കൗണ്ട് പ്രവര്‍ത്തന രഹിതമാകും. തിരിച്ച് ലഭിക്കാന്‍ പണം അടയ്ക്കണമെന്നും സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍ ഇതിനെ പറ്റി സക്കര്‍ബര്‍ഗോ ഫെയ്‌സ്ബുക്കോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫെയ്‌സ്ബുക്കിന് ഇനി മുതല്‍ പണം ചെലവുവരും എന്ന ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉപയോക്താക്കളെ കബളിപ്പിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നാണ് വിദഗ്ധാഭിപ്രായം.

mark zukarburg, facebook, money,fake message, whatsapp

shortlink

Related Articles

Post Your Comments

Related Articles


Back to top button