CricketLatest NewsSports

ഐപിഎൽ ; ആദ്യ ജയം സ്വന്തമാക്കി ഡൽഹി ഡെയർഡെവിൾസ്

മുംബൈ: 2018 ഐപിഎൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഡൽഹി ഡെയർഡെവിൾസ്. ഏഴ് വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയാണ് ഡൽഹി ജയം സ്വന്തമാക്കിയത്. ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജേസണ്‍ റോയിയുടെ തകർപ്പൻ ബാറ്റിങ്ങിലൂടെ ഡൽഹിക്ക് അനായാസ ജയം നേടാനായി.

DD IPL2

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 194 റണ്‍സ് വിജയലക്ഷ്യം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി അവസാന ഓവറിന്‍റെ അവസാന പന്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ജേസണ്‍ റോയ് പുറത്താകാതെ 91 റണ്‍സും,ഋഷഭ് പന്ത് 47 റണ്‍സുമെടുത്തു. സൂര്യ കുമാർ യാദവ് ( 53), എവിൻ ലൂയിസ് (48), ഇഷാൻ കിഷൻ (44) എന്നിവർ മുംബൈക്ക് മികച്ച സ്കോർ നേടിക്കൊടുത്തു. എങ്കിലും തുടർച്ചയായ മൂന്നാം തോൽവിയാണ് മുംബൈ ഇന്ത്യൻസിനു നേരിടേണ്ടി വന്നത്.

Also read ;ഒരു പെണ്‍കുട്ടി കൂടി മൃഗീയമായി കൊല്ലപ്പെട്ടു: ശരീരത്ത് 86 മുറിവുകള്‍

ചിത്രങ്ങള്‍ കടപ്പാട് ; ക്രിക്ബസ്‌ (cricbuzz)

shortlink

Related Articles

Post Your Comments

Related Articles


Back to top button