HistoryNewsVishu

വിഷുവിന് കണികാണേണ്ട കൃത്യമായ സമയം എപ്പോഴാണെന്ന് അറിയുമോ ?

പുതുവര്‍ഷപ്പിറവിയുടെ ഉത്സവമാണല്ലോ വിഷു. പുതുവര്‍ഷത്തിന്റെ ഐശ്വര്യത്തിനു വേണ്ടിയാണു വിഷുക്കണിയൊരുക്കുന്നതും. വിഷുവിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വിഷുക്കണി. അതിന് പ്രകൃതിയുടെ തുടിപ്പു വേണം.

വിഷുക്കണി കാണേണ്ടത് ഉണര്‍ന്നെഴുന്നേറ്റാലുടന്‍ എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ എത്ര മണിക്കാണ് ഉണര്‍ന്നെഴുന്നേല്‍ക്കണ്ടത്, എത്ര മണിക്കാണ് കണി കാണേണ്ടത് എന്നതിനെക്കുറിച്ചൊക്കെ പഴമക്കാര്‍ക്കു വ്യക്തമായ ധാരണയുണ്ടായിരുന്നു.

വിഷു ദിവസം മാത്രമല്ല, എല്ലാ ദിവസവും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെഴുന്നേല്‍ക്കണം എന്ന് അഷ്ടാംഗഹൃദയം പോലുള്ള ആയുര്‍വേദഗ്രന്ഥങ്ങള്‍ പറയുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വേദങ്ങളിലും പുരാണങ്ങളിലുമൊക്കെ പറയുന്നുണ്ട്.

ഈ ബ്രാഹ്മമുഹൂര്‍ത്തം കൃത്യമായി എപ്പോഴാണ് എന്ന കാര്യത്തില്‍ വ്യത്യസ്തമായ ചില അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും സൂര്യോദയത്തിനു മുന്‍പുള്ള 48 മിനിറ്റിനു (രണ്ടു നാഴിക) മുന്‍പു 48 മിനിറ്റാണു ബ്രാഹ്മമൂഹൂര്‍ത്തം എന്നാണു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.

ഒരു മുഹൂര്‍ത്തം എന്നാല്‍ 48 മിനിറ്റാണ്. അങ്ങനെ 24 മണിക്കൂര്‍ ദിവസത്തില്‍ ആകെ 30 മുഹൂര്‍ത്തങ്ങള്‍. പകല്‍ 15, രാത്രി 15. ഇതില്‍ രാത്രിയിലെ പതിനാലാമത്തെ മുഹൂര്‍ത്തമാണു ബ്രാഹ്മമുഹൂര്‍ത്തം. അതായത്, സൂര്യോദയം ആറു മണിക്കെങ്കില്‍ പുലര്‍ച്ചെ 4.24നു ബ്രാഹ്മമുഹൂര്‍ത്തം തുടങ്ങും. 5.12ന് അവസാനിക്കും. വിഷുക്കണി കാണുന്നതും ഈ ബ്രാഹ്മമുഹൂര്‍ത്തത്തിലായിരിക്കണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button