ഓട്ടോഡ്രൈവറായ 42കാരന് വധു പതിമൂന്ന് വയസുള്ള കുട്ടി. കുട്ടിയെ രക്ഷിച്ചത് പൊലീസ് സംഘം. രണ്ടു വിവാഹം കഴിച്ചിട്ടുള്ള ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കുട്ടിയെ മാനസികമായും ശാരീരീകമായും പീഡനത്തിനിരയാക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. ബിഹാറിലെ ദര്‍ബംഗ സ്വദേശിയായ പെണ്‍കുട്ടിയെ ഒരു വര്‍ഷമായി ഡല്‍ഹിയിലെ വീട്ടില്‍ ഒപ്പം താമസിപ്പിച്ചാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, പോസ്‌കോ എന്നീ വകുപ്പുകള്‍ ചുമത്തി കേസ് റജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് കമ്മീഷണര്‍ എം.എന്‍ തിവാരി പറഞ്ഞു. കുട്ടിയെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ അച്ഛ്ന്‍ നേരത്തെ മരിച്ചു പോയിരുന്നു. അമ്മ മാനസികരോഗിയാണ്. അമ്മയെ കുട്ടിയുടെ അച്ഛന്‌റെ വീട്ടുകാര്‍ ഉപേക്ഷിച്ചതിനാല്‍ വീട്ടുചെലവുകള്‍ക്കും മറ്റും ഇവര്‍ ബുദ്ധിമുട്ടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുട്ടിയും അമ്മയും ദര്‍ബംഗയില്‍ കഴിയുമ്‌പോഴാണ് ഇയാള്‍ വിവാഹ അഭ്യര്‍ഥനയുമായി സമീപിച്ചത്. ഇയാളുടെ ആദ്യഭാര്യ മരണപ്പെടുകയും രണ്ടാം ഭാര്യ ഏതാനും നാളുകള്‍ക്കു മുന്‍പേ ഉപേക്ഷിച്ചു പോവുകയും ചെയ്തു. ഇയാള്‍ ഡല്‍ഹിയില്‍ നല്ല വരുമാനമുള്ള യാളാണെന്നും കുട്ടിയെ നന്നായി നോക്കുമെന്നും അയല്‍ക്കാര്‍ കുട്ടിയുടെ അമ്മയെ ധരിപ്പിച്ചിരുന്നു. ബിഹാറില്‍ വച്ച് ചെറിയതോതില്‍ വിവാഹ സല്‍ക്കാരം നടത്തിയെന്നല്ലാതെ മറ്റ് വിവരങ്ങളും എന്താണ് സംഭവിക്കുന്നതെന്നും കുട്ടിക്ക് മനസിലാക്കുവാനും സാധിച്ചില്ലെന്നും പൊലീസ് പറയുന്നു.
also read:കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍; പോസ്കോ കേസുകളുടെ എണ്ണത്തില്‍ വൻ വര്‍ധനവ്
2017 ഫെബ്രുവരി 27നാണ് ഇവരുടെ വിവാഹം നടന്നത്. എന്നാല്‍ കുട്ടിയെ വിവാഹം ചെയ്തതാണെന്ന കാര്യം മറയ്ച്ചുവയ്ക്കാന്‍ ബിഹാറിലുള്ള തന്‌റെ ബന്ധുവിന്‌റെ കുട്ടിയാണെന്നാണ അയല്‍വാസികളെ ധരിപ്പിച്ചിരുന്നത്. വിവാഹം നടത്തി കുറച്ചു നാള്‍ വെസ്റ്റ് ഡല്‍ഹിയിലെ ഹരിനഗറില്‍ മറ്റു കുടംബാംഗങ്ങളോടൊത്താണ് ഇവര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ കുറച്ചു ആഴ്ച്ചകള്‍ക്ക് ശേഷം ഇയാള്‍ കുട്ടിയേയും കൂട്ടി റണ്‍ഹോളയിലെ ശിവ് വിഹാറിലുള്ള വാടക മുറിയിലേക്ക് താമസം മാറുകയായിരുന്നു. പൊലീസിന്‌റെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷപെടുത്തിയത്. തന്നെ അയാള്‍ സ്ഥിരമായി തല്ലുകയും ലൈഗികമായി ഉപയോഗിക്കുക യുമായിരുന്നെന്ന് കുട്ടി കൗണ്‍സിലിങ് വിദഗ്ദരോട് പറഞ്ഞു.
കുട്ടിയുടെ ശരീരത്തില്‍ പലയിടത്തും ക്രൂരമായി ഉപദ്രവിച്ചതിന്‌റെ പാടുണ്ട്. കുട്ടി ഉറക്കെ കരയുമ്‌പോള്‍ പോലും ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു. മറ്റ് കുട്ടികളോടു സംസാരിക്കാനോ അവര്‍ക്കൊപ്പമിരിക്കാനോ ഇയാള്‍ അനുവദിച്ചിരുന്നില്ല. മാത്രമല്ല പാചകം ഉള്‍പ്പടെ വീട്ടിലെ എല്ലാ ജോലികളും കുട്ടിയെക്കൊണ്ടാണ് ചെയ്യിച്ചിരുന്നത്. മിക്ക രാത്രകളിലും കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ട അടുത്ത വീട്ടുകാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഇതേ തുടര്‍ന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ രാജേഷ് കുമാര്‍ സിങ്ങിന്‌റെ നേതൃത്വത്തിലുള്ള സംഘം പിറ്റേന്ന് കുട്ടി ഒറ്റയ്ക്ക് വീട്ടിലുള്ളപ്പോഴെത്തി. കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് സമാധാനപ്പെടുത്തിയ ശേഷം കുട്ടികൊണ്ട് പോവുകയും വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയുമായിരുന്നു. ഉടന്‍ തന്നെ കുട്ടിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുകയും ഇയാള്‍ പൊലീസിനോട് കുറ്റം സമ്മതിക്കുകയുമായിരുന്നു. ബിഹാറിലേക്ക് അയച്ചാല്‍ കുട്ടിയുടെ ജീവന് ഭീഷണിയുണ്ടാകാന്‍ സാധ്യതയുള്ളതു കൊണ്ട് റണ്‍ഹോളയിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
Post Your Comments