Latest NewsKeralaNews

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍; പോസ്കോ കേസുകളുടെ എണ്ണത്തില്‍ വൻ വര്‍ധനവ്

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നു. പോക്സോ നിയമപ്രകാരം സ്ഥാപിതമായ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 620 കേസുകള്‍ (14.5%) മാത്രമാണ് കഴിഞ്ഞവര്‍ഷം കോടതിയുടെ പരിഗണനയില്‍ എത്തിയ 4,275 കേസുകളില്‍ തീര്‍പ്പായത്.

144 കേസുകള്‍ പത്തനംതിട്ട ജില്ലയില്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും ഒരു കേസുപോലും തീര്‍പ്പാക്കിയില്ല. രണ്ടെണ്ണം മാത്രമാണു തൃശൂര്‍ ജില്ലയിലെ 449 കേസുകളില്‍ തീര്‍പ്പായത്. കണ്ണൂരില്‍ 246 കേസുകള്‍ കോടതിക്കുമുന്‍പാകെ എത്തിയപ്പോള്‍ പരിഹരിക്കപ്പെട്ടതു രണ്ടു കേസുകള്‍ മാത്രം. ആലപ്പുഴയില്‍ 179 കേസുകള്‍ എത്തിയതില്‍ അഞ്ചെണ്ണമാണു തീര്‍പ്പായത്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തതും കെട്ടിക്കിടക്കുന്നതും. 539 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു, കെട്ടികിടക്കുന്നത് 487 കേസുകള്‍(9.64%). കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ മുന്നില്‍ എറണാകുളമാണ്. ജില്ലയിലെ 236 കേസുകളില്‍ 130 എണ്ണം തീര്‍പ്പാക്കി (55.08%).

shortlink

Related Articles

Post Your Comments

Related Articles


Back to top button