
കുവൈറ്റ്: മിഡില്‍ ഈസ്റ്റിലെ മുഖ്യ വിമാന സര്‍വീസായ കുവൈറ്റ് എയര്‍വേയ്സ് വ്യാഴാഴ്ച്ച മുതല്‍ ബെയ്റുവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ലെബനീസ് വ്യോമപാതയിലൂടെയുള്ള വിമാന യാത്രകള്‍ വിലക്കിയതിനെ തുടര്‍ന്നാണ് കുവൈറ്റ് എയര്‍വേയ്സിന്റെ നടപടി.
സൈപ്രസ് അധികൃതരില്‍ നിന്നും സുരക്ഷാ സംബന്ധമായ മുന്നറിയിപ്പുകള്‍ നേരത്തെ ലഭിച്ചിരുന്നുവെന്ന് മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍സ് വ്യാഴാഴ്ച്ച രാവിലെ ട്വിറ്ററിലൂടെ അറിയിച്ചു.
സിറിയയില്‍ ആഭ്യന്തര കലാപം നടക്കുന്നതിനാല്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ ഭാഗത്തുകൂടിയുള്ള വിമാന സര്‍വീസുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യൂറോപ്പ് വ്യോമ നിയന്ത്രണ ഏജന്‍സിയുടെ അറിയിപ്പിനു പിന്നാലെയാണ് കുവൈറ്റ് എയര്‍വേയ്സിന്റെ നടപടി.
Post Your Comments