കുവൈത്ത് സിറ്റി: ബാഗേജ് ചെക്കിൻ നേരത്തെ നടത്താൻ കഴിയുന്ന സൗകര്യം പുനഃസ്ഥാപിച്ച് കുവൈത്ത് എയർവേസ്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് മുതൽ ചെക്കിൻ ചെയ്യാനും ബാഗേജ് ഭാരം നോക്കാനും കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
നാലാം ടെർമിനലിലെ പാസഞ്ചർ രജിസ്ട്രേഷൻ ഭാഗത്തെ തിരക്ക് കുറക്കാൻ ഇത് സഹായിക്കുമെന്നും നേരത്തെ ഉണ്ടായിരുന്ന സൗകര്യം താൽക്കാലികമായി നിർത്തിവെച്ചതായിരുന്നുവെന്നും കുവൈത്ത് എയർവേസ് ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഈസ അൽ ഹദ്ദാദ് വ്യക്തമാക്കി.
Post Your Comments