കുവൈറ്റ് : പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ 7 ശതമാനം ഇളവ് അനുവദിച്ച് ഈ വിമാനകമ്പനി . പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായാണ് കുവൈറ്റ് എയര്‍വേയ്‌സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നത്. നോര്‍ക്ക റൂട്ട്‌സും കുവൈറ്റ് എയര്‍വേയ്‌സുമായി ഇതു സംബന്ധിച്ച് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും കുവൈറ്റ് എയര്‍വേയ്‌സ് സെയില്‍സ് മാനേജര്‍ സുധീര്‍ മേത്തയും തമ്മില്‍ ധാരണാപത്രം ഒപ്പു വച്ചു. ഗള്‍ഫ് മേഖലയിലുള്ള പ്രവാസി മലയാളികള്‍ക്ക് ഇതു വലിയൊരു ആശ്വാസമാകും.
ധാരണയുടെ അടിസ്ഥാനത്തില്‍ കുവൈറ്റ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് അടിസ്ഥാന യാത്രാനിരക്കില്‍ 7% ഇളവ് ലഭിക്കും. നോര്‍ക്ക ഫെയര്‍ എന്നറിയപ്പെടുന്ന ഈ ആനുകൂല്യത്തിന് നോര്‍ക്ക ഐഡി കാര്‍ഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രസ്തുത ഇളവ് ലഭിക്കും.നോര്‍ക്ക റൂട്ട്‌സ് ഐഡി കാര്‍ഡുടമകള്‍ക്ക് ഈ പ്രത്യേക ആനുകൂല്യം ഫെബ്രുവരി 20 മുതല്‍ ലഭിക്കും.
Post Your Comments