ലണ്ടന്‍:മൊബൈലിലും,കംപ്യൂട്ടറിലും ഗൂഗിള്‍ ക്രോം സെര്‍ച്ച് ബ്രൗസർ ഉപയോഗിക്കുന്നവർക്ക് സുരക്ഷ മുന്നറിയിപ്പ്. ക്രോമിന്റെ സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയേറ്റിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വിപണിയിലെ മുന്‍തൂക്കം തന്നെയാണ് ക്രോമിന്റെ സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതെന്നാണ് സെക്യൂരിറ്റി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Also read : ഏഴ് പേരും രണ്ടു നായയും ഒരു കോഴിയും കൂടെ ഒരു ലോഡ് ലഗേജുമായി യാത്ര; ബസിൽ അല്ല, ബൈക്കിൽ
ഒരു ഹാക്കര്‍ക്ക് എവിടെയിരുന്നും പോലും നിങ്ങളുടെ സിസ്റ്റം നിയന്ത്രിക്കാന്‍ കഴിയുന്ന സുരക്ഷ പിഴവ് ക്രോമില്‍ കണ്ടെത്തിയിട്ടുണ്ട്. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്‌സ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ എല്ലാം ഈ സുരക്ഷ പിഴവ് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ സംവിധാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബ്രൗസറുകളാണ് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നതെന്നാണ് സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സെക്യുരിറ്റിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതേസമയം ഇത്രയും ഗൗരവമായ വിഷയം ശ്രദ്ധയിൽപ്പെട്ട ഗൂഗിള്‍ ഇപ്പോള്‍ ഒരു സെക്യുരിറ്റി അപ്‌ഡേറ്റ് ക്രോമിനായി ലഭ്യമാക്കും. ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ കൃത്യമായും ഈ അപ്‌ഡേറ്റ് നടത്തണമെന്നു ഗൂഗിൾ നിർദേശിക്കുന്നു.
Post Your Comments