പെരുമ്പിലാവ്•പെരുമ്പിലാവിൽ പൊള്ളലേറ്റു മരിച്ച സജിത്രയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവുള്‍പ്പെട്ട ലവ് ജിഹാദ് സംഘമെന്ന് ബന്ധുക്കള്‍. അഞ്ചു വർഷം മുൻപ് മതംമാറ്റത്തിന് വിധേയയായ സചിത്രയുടെ മരണത്തിനു പിന്നിൽ ഭർത്താവിനും ബന്ധുക്കൾക്കും പങ്കുണ്ടെന്ന് സഹോദരൻ ആരോപിച്ചു.
2013 ൽ മതം മാറ്റത്തിന് വിധേയയായി സജ്‌ന എന്ന പേര് സ്വീകരിച്ച സചിത്ര ഒരുമാസത്തിനു ശേഷം ഭർതൃ പീഡനത്തെ കുറിച്ച് വീട്ടുകാരെ അറിയിച്ചിരുന്നു. ഒടുവില്‍ സജ്നയെ ബന്ധുക്കള്‍ നേരിട്ട് കാണുന്നത് മാർച്ച് 30 ന് 80 ശതമാനം പൊള്ളലേറ്റ നിലയിലാണ്. ചികിത്സയിലിരിക്കെ ഏപ്രില്‍ 3 ന് സജ്ന മരണത്തിന് കീഴടങ്ങുകയും ചെയ്തു.
മരണത്തിനു പിന്നിൽ ഭർത്താവ് ജസീർ ഉൾപ്പെട്ട ലൗജിഹാദ് സംഘമാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇയാളുടെ വീട് കേന്ദ്രീകരിച്ച് നടക്കുന്നുണ്ട് എന്നും സഹോദരൻ സജിൽ ആരോപിച്ചു.
ആശുപത്രിയില്‍ വച്ച് സജ്ന മജിസ്‌ട്രേറ്റിനു മരണമൊഴി നല്‍കിയിരുന്നു. ഇതിന് വിരുദ്ധമായി തന്റെ മകൾക്ക് എന്തോ പറയാനുണ്ടായിരുന്നുവെന്നും അത് തുറന്നു പറയാൻ ഭർതൃ വീട്ടുകാരുടെ സാന്നിധ്യം അനുവദിച്ചില്ലാ എന്നും സജിത്രയുടെ അമ്മ നേരത്തെ പറഞ്ഞിരുന്നു.
Post Your Comments