KeralaLatest NewsNews

തൂങ്ങിമരിച്ച യുവാവിന്റെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച് നീക്കി

പാലക്കാട്: തൂങ്ങിമരിച്ച യുവാവിന്റെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച് നീക്കി. നാട്ടുകാര്‍ സന്തോഷിന്റെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് പാലക്കാട് ബിപിഎല്‍ കൂട്ടുപാത പള്ളത്തേരി വീട്ടില്‍ സന്തോഷ്(27) വീടിന് സമീപം തൂങ്ങിമരിച്ചത്. സന്തോഷ് പോലീസിന്റെ ഭീഷണി കാരണമാണ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.

read also:

സന്തോഷ് അടക്കം നാലു പേരെ പോലീസ് പ്രതിചേര്‍ത്തത് പാലക്കാട് എലപ്പുള്ളിയില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ കേസിലാണ്. കഴിഞ്ഞദിവസം ഇതില്‍ സന്തോഷ് ഒഴികെയുള്ള മൂന്നുപേർ കസബ സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരാകാതിരുന്ന സന്തോഷിനെ തേടി ചൊവ്വാഴ്ച രാവിലെ പോലീസ് വീട്ടിലെത്തി.

എന്നാല്‍ സന്തോഷ് പൊലീസ് വന്ന സമയത്ത് വീട്ടില്‍ ഇല്ലായിരുന്നു. സ്റ്റേഷനില്‍ ഹാജരായില്ലെങ്കില്‍ സന്തോഷിനെ അറസ്റ്റ് ചെയ്യുമെന്നും ജയിലില്‍ അടയ്ക്കുമെന്നും പറഞ്ഞാണ് പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്ന് മടങ്ങിയത്. രാവിലെ ജോലിക്ക് പോയിരുന്ന സന്തോഷ് അല്‍പസമയത്തിന് ശേഷം വീട്ടില്‍ എത്തിയപ്പോഴാണ് പോലീസ് വന്ന കാര്യം അറിഞ്ഞത്. ഇതിനുപിന്നാലെ വീടിന് പുറത്തേക്കിറങ്ങിയ സന്തോഷിനെ പിന്നീട് നാട്ടുകാരാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button