മുംബൈ : ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ജഹാനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. ദാമ്പത്യബന്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ ഹസിന്‍ കോടതിയില്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്.
പ്രതിമാസം 10 ലക്ഷം രൂപ ഷമി ജീവനാംശം നല്‍കണമെന്നാണ് ഹസിന്റെ പ്രധാന ആവശ്യം. ഏഴ് ലക്ഷം രൂപ കുടുംബത്തിലെ ചിലവുകള്‍ക്കും, 3 ലക്ഷം രൂപ മകളുടെ ആവശ്യങ്ങള്‍ക്കുമാണെന്നും എലിപ്പോര്‍ കോടതിയെ ഹസിന്‍ വ്യക്തമാക്കി.
സ്വന്തമായി അപ്പാര്‍ട്ട്‌മെന്റടക്കം നിരവധി ആവശ്യങ്ങളുടം ഹസിന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. നൂറ് കോടിയിലധികം വരുമാനമുള്ള ഷമിയെ പോലൊരു ക്രിക്കറ്റ് താരത്തിന് ഇത് ബുദ്ധിമുട്ടാകില്ലെന്നും അവര്‍ പറയുന്നു.
കേസ് പരിഗണിച്ച എലിപ്പോര്‍ കോടതി മുഹമ്മദ് ഷമിയും കുടുംബാംഗങ്ങളും 15 ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ഉത്തരവിട്ടു.
Post Your Comments