വിഷുവിന് എല്ലാ മലയാളികളും പായസത്തോടുകൂടിയുള്ള സദ്യയാണ് ഒരുക്കുക. പായസമില്ലാത്ത സദ്യ ചിന്തിക്കാന്‍ കൂടി സാധ്യമല്ല. വിഷുവിന് സ്‌പെഷ്യലായി ഉണ്ടാക്കുന്ന പായസമാണ് പഞ്ചധാന്യപായസം.
പായസത്തിന് ആവശ്യം വേണ്ട ചേരുവകള്‍
( അരി ,വന്‍പയര്‍, ചെറുപയര്‍, കടല, ഗോതമ്പ്,)
ഉണക്കലരി -1/2 കപ്പ് ക്രഷ് ചെയ്തത്
വന്‍പയര്‍ – 1/2 കപ്പ്
ചെറുപയര്‍ – 1/2 കപ്പ്
കടല പരിപ്പ് – 1/2 കപ്പ്
ഗോതമ്പു നുറുക്ക് – 1/2 കപ്പ്
ശര്‍ക്കര – 1/2 കിലോ (പാനിയാക്കി വയ്ക്കുക )
തേങ്ങാപ്പാല്‍ – രണ്ടാം പാല്‍ – 3 വലിയ കപ്പ്
ഒന്നാം പാല്‍ – ഒരു കപ്പ്
നെയ്യ് – ഒരു ടേബിള്‍ സ്പൂണ്‍
തേങ്ങ ചെറുതായി അരിഞ്ഞത് – 3 tbട
അണ്ടിപരിപ്പ് – 10
ചുക്കുപൊടി – 1/2 tsp
ഏലയ്ക്കാപൊടി_ 1/2 tsp
ഇനി തയ്യാറാക്കുന്ന വിധം
വന്‍പയറും ,ചെറുപയറും വറുത്ത് 8 മണിക്കൂര്‍ കുതിര്‍ത്തെടുക്കുക.
കടല പരിപ്പും – 8 മണിക്കൂര്‍ കുതിര്‍ക്കുക.
വന്‍ പയറും, ചെറുപയറും കുക്കറില്‍ വേവിച്ചെടുക്കുക.
ഉരുളിയില്‍ കടല പരിപ്പ്, ഗോതമ്പു നറുക്ക്, ഉണക്കലരി ഇവ മൂന്നും ഒന്നിച്ച് വേവിക്കുക. നന്നായിവെന്തു വരുമ്പോള്‍ രണ്ടു പയറു വേവിച്ചതും ചേര്‍ത്തിളക്കി അതിലേക്ക് ശര്‍ക്കര പാനി ചേര്‍ത്ത് 5 മിനിട്ട് തിളപ്പിച്ച് രണ്ടാം പാല്‍ ചേര്‍ക്കുക. അത് നന്നായി കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ചുക്കുപൊടിയും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് വാങ്ങി, തേങ്ങ, അണ്ടിപരിപ്പ് നെയ്യില്‍ വറുത്തിടുക. ഏറെ സ്വാദിഷ്ടമായ പഞ്ചധാന്യ പായസം റെഡി
Post Your Comments