മേടത്തിലെ വിഷു മലയാളികള്‍ക്ക് മറക്കാനാവാത്തതാണ്. ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണിത്. വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ട് കിടക്കുന്നു. വിഷു മുതല്‍ പത്താമുദയം എന്നറിയപ്പെടുന്ന മേടമാസം പത്താം തീയതി വരെ കൃഷിയിറക്കുന്നതിന് വളരെ അനുയോജ്യമെന്നാണ് കരുതപ്പെടുന്നത്.
Read Also: വിശപ്പകറ്റാന്‍ കൈകോര്‍ക്കാം, പുതിയ ആശയവുമായി കൊച്ചിന്‍ ഫുഡിസ്
നരകാസുരന്‍ ശ്രീകൃഷ്‌ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഐതീഹ്യം. ഭാരതത്തില്‍ മുമ്പ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വര്‍ഷാരംഭം കൂടിയാണ് വിഷു. ഗണിതശാസ്ത്രപരമായി വിഷു നവവര്‍ഷമദിനമാണ്. അന്ന് സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്നാണ് പറയപ്പെടാറുള്ളത്.
Post Your Comments