വരാപ്പുഴ:പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി. ആന്തരികാവയവങ്ങളിൽ മുറിവ്. ശ്വാസകോശത്തിൽ അധിക അളവിൽ ഫ്ലൂയിഡ്, അണുബാധയുണ്ടായതായും പ്രാഥമിക വിലയിരുത്തൽ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അതേസമയം പോലീസിനെ വെട്ടിലാക്കി വാസുദേവന്റെ മകൻ വിനീഷ്. ശ്രീജിത്ത് തന്റെ അച്ഛനെ മർദ്ദിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.പോലീസിന് ആളുമാറിയതാണ്. മറ്റൊരു ശ്രീജിത്തിനെക്കുറിച്ചാണ് പോലീസിനോട് പറഞ്ഞിരുന്നതെന്നും വിനീഷ് പറഞ്ഞു.
വീടാക്രമണത്തെത്തുടർന്നു വാസുദേവൻ തൂങ്ങി മരിച്ച സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുകുടൽ പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായതാണു മരണ കാരണമെന്നു ഡോക്ടർമാർ പറഞ്ഞിരുന്നു. കൂടാതെ ശ്രീജിത്തിനെ പോലീസ് ക്രൂരമായി മർദിച്ചെന്നു ശ്രീജിത്തിന്റെ അമ്മയും ആരോപിച്ചിരുന്നു.
Post Your Comments