കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപെട്ടു ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി.ജോര്‍ജിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ജോര്‍ജിനെ പ്രതിയാക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നേരത്തെ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജിന് വീഴ്ച സംഭവിച്ചുവെന്നു കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ സ്ഥലംമാറ്റുകയും പിന്നീട് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
Also read ; അടുത്ത ലക്ഷ്യം കേരളം, ബിജെപി കരുത്ത് തെളിയിക്കുമെന്ന് സദാനന്ദഗൗഡ
Post Your Comments