Latest NewsNewsInternational

മൂ​വാ​യി​ര​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഒ​മ്പ​ത് മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ശ​വ​കൂ​ടീ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി

ലാ​സ: മൂ​വാ​യി​ര​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ഒ​മ്പ​ത് മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ശ​വ​കൂ​ടീ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ടി​ബ​റ്റി​ലെ യ​ര്‍​ലും​ഗ് സം​ഗ്‌​ബോ ന​ദി​യു​ടെ സം​ഗ്ദ താ​ഴ്വ​ര​യി​ല്‍ നി​ന്നാ​ണ് ശ​വ​കു​ടീ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ശ​വ​കൂ​ടീ​ര​ങ്ങ​ള്‍ ര​ണ്ടു കാ​ല​ഘ​ട്ട​ത്തി​ലാ​യി സം​സ്ക​രി​ക്ക​പ്പെ​ട്ട ആ​ളു​ക​ളു​ടെ ആ​ണെ​ന്ന് കാ​ര്‍​ബ​ണ്‍ ഡേ​റ്റിം​ഗ് പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. 3,000 മു​ത​ല്‍ 3,500 വ​രെ വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള​തും 2,100 -2,300 വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള​തു​മാ​യ ശ​വ​കു​ടീ​ര​ങ്ങ​ളാ​ണി​വ.

സാം​സ്കാ​രി​ക പൈ​തൃ​ക സം​ര​ക്ഷ​ണ സ്ഥാ​പ​നം ന​ട​ത്തി​യ ഗ​വേ​ഷ​ണ​ങ്ങ​ളും ഉ​ത്ഖ​ന​ന​ങ്ങ​ളു​മാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ലി​ന് പി​ന്നി​ല്‍. 2017 ജൂ​ലൈ മു​ത​ല്‍ ഓ​ഗ​സ്റ്റ് വ​രെ​യാ​യി​രു​ന്നു ഗ​വേ​ഷ​ണം. ഷാ​ന്‍​സി പ്രൊ​വി​ഷ്യ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ര്‍​ക്കി​യോ​ള​ജി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ഗ​വേ​ഷ​ണം ന‌​ട​ത്തി​യ​ത്. അ​ക്കാ​ല​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന​താ​ണ് പു​തി​യ ക​ണ്ടെ​ത്ത​ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button