തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ലോകായുക്തയുടെ നിര്‍ണായക ഉത്തരവ്. 4.3 സെന്റ് പുറമ്പോക്ക് ഭൂമി കൂടി ഏറ്റെടുക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. ഫ്‌ലാറ്റ് നിലനില്‍ക്കുന്ന ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
പൊതുസമൂഹത്തിന് വേണ്ടിയാണ് ഉത്തരവെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ലോകായുക്ത വിധി. അതേസമയം ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫ്‌ലാറ്റ് ഉടമകള്‍ പറഞ്ഞു.
നിലവില്‍ സര്‍ക്കാര്‍ തിരിച്ചു പിടിച്ച 12 സെന്റ് ഭൂമി കൂടാതെ മറ്റൊരു നാല് സെന്റ പുറംമ്പോക്ക് ഭൂമി കൂടെ ഇവിടെ ഫ്‌ലാറ്റ് ഉടമകള്‍ കൈവശം വച്ചിട്ടുണ്ടെന്നാണ് ലോകായുക്തയില്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. കെട്ടിട്ടം സ്ഥിതി ചെയ്യുന്ന നാല് സെന്റ് ഉള്‍പ്പെടെ സര്‍ക്കാര്‍ ഭൂമിയില്‍ ഉള്‍പ്പെടുമെന്നാണ് ജില്ലാ സര്‍വേ സൂപ്രണ്ട് ലോകായുക്തയില്‍ ബോധിപ്പിച്ചിരുന്നത്.
Post Your Comments