Latest NewsIndia

അയോധ്യ ഭൂമിതർക്ക കേസിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി

ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി. നിർമോഹി അഖാഡയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഇപ്പോൾ വാദിക്കുകയാണ്.

അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. വിഷയത്തില്‍ മധ്യസ്ഥസമിതിയുടെ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഓഗസ്റ്റ് ആറ് മുതല്‍ ദിവസേന വാദം കേട്ട് അന്തിമതീരുമാനത്തിലെത്താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിർദേശിച്ചത്.

ALSO READ: രാമക്ഷേത്രം നിര്‍മ്മാണം; പുതിയ നിലപാടുമായി ആര്‍ എസ് എസ്

അയോധ്യാക്കേസ് ചർച്ച ചെയ്ത് തീര്‍പ്പിലെത്താന്‍ മൂന്നംഗ മധ്യസ്ഥസമിതിയെ ഈ വി വർഷമാദ്യം സുപ്രീംകോടതി നിയോഗിച്ചിരുന്നു. വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്താനായിരുന്നു കോടതി നിർദേശം.

സുപ്രീംകോടതി മുന്‍ ജഡ്ജി എഫ് എം ഖലിഫുള്ള, ആത്മീയഗുരു ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരായിരുന്നു മധ്യസ്ഥ സമിതിയംഗങ്ങള്‍. എട്ടാഴ്ചക്കുള്ളില്‍ തര്‍ക്കപരിഹാരം നിര്‍ണയിക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം മധ്യസ്ഥസമിതിക്ക് പാലിക്കാനായില്ല. മാര്‍ച്ചില്‍ ആരംഭിച്ച പരിഹാരശ്രമങ്ങള്‍ നീണ്ടു പോയി. മാത്രമല്ല, ചില കക്ഷികളുമായി രമ്യതയിലെത്താന്‍ സാധിച്ചില്ലെന്ന് സമിതി കഴിഞ്ഞയാഴ്ച സുപ്രീംകോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് ദിവസേന വാദം കേട്ട് എത്രയും വേഗം വിഷയം പരിഹരിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

ALSO READ: കശ്മീര്‍ ഹൈന്ദവഭൂമിയാണ്, അവകാശം ഉന്നയിക്കാന്‍ പാക്കിസ്ഥാന് കഴിയില്ല; കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഇമാം മുഹമ്മദ് തൗഹിദി

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് മറ്റംഗങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button