കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ ഇടുക്കി എംപി ജോയിസ് ജോര്‍ജിന് നോട്ടീസ്. ദേവികുളം സബ് കളക്ടറാണ് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വിവാദത്തില്‍ വിശദീകരണം നല്‍കാണമെന്നാവശ്യപ്പെട്ട് സബ് കളക്ടര്‍ നോട്ടീസ് നല്‍കിയത്. കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ സബ്കളക്ടറുടെ നടപടിയില്‍ ജോയ്സ് ജോര്‍ജ് എം.പിയെ സഹായിക്കുന്ന നിലപാടാണ് ജില്ലാ കളക്ടര്‍ സ്വീകരിച്ചതെന്ന് നേരത്തെ വിമര്‍ശനമുണ്ടായിരുന്നു.
Also Read : കൊട്ടക്കമ്പൂര്‍ ഭൂമിക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മാറ്റി
മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്ന എം.പിക്ക് സ്വാഭാവിക നീതി നിഷേധിച്ചു എന്നായിരുന്നു കളക്ടറുടെ വാദം. ജോയ്സിനെതിരായ റിപ്പോര്‍ട്ട് പുന:പരിശോധന നടത്താന്‍ സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാറിനോട് കളക്ടര്‍ ജി. ആര്‍ ഗോകുല്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സബ് കളക്ടര്‍ നോട്ടീസ് നല്‍കിയത്. എംപിക്കെതിരായ പരാതി ആദ്യഘട്ടം മുതല്‍ അന്വേഷിക്കണമെന്നും കളക്ടര്‍ സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Post Your Comments