ErnakulamKeralaNattuvarthaLatest NewsNews

മിച്ചഭൂമി കേസില്‍ പിവി അന്‍വറിന് തിരിച്ചടി: അനധികൃത ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മിച്ചഭൂമി കേസില്‍ പിവി അന്‍വറിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. പിവി അന്‍വറിന്റെ അനധികൃത ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടിള്‍ ഉള്‍പ്പെടുത്തി അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യാവങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളിയാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ഉത്തരവ്. കോടതിയലക്ഷ്യ ഹര്‍ജിയില്‍ അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.

അമേരിക്കയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും: ഗോള്‍ഡ്മാന്‍ സാക്‌സ്

എന്നാല്‍, സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കുറഞ്ഞത് 10 ദിവസമെങ്കിലും വേണമെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ഇതോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം തേടുകയായിരുന്നു. ഇത് നിരസിച്ച ഹൈക്കോടതി അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യാവങ്മൂലം നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button