കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് കേസിൽ മുന്നറിയിപ്പുമായി വൈദിക സമിതി. കേസിൽ നിഷ്‌പക്ഷ അന്വേഷണം ഉണ്ടായാൽ സഹകരിക്കുമെന്നും ആരെയെങ്കിലും രക്ഷിക്കാൻ ആവരുത് അന്വേഷണമെന്നും ഭൂമി ഇടപാടിലെ എല്ലാ തട്ടിപ്പും പുറത്തുകൊണ്ടുവരണമെന്നും ഫാദർ കുര്യാക്കോസ് മുണ്ടാടൻ വ്യക്തമാക്കി.
വത്തിക്കാൻ നേരിട്ട് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അധികാരം വെട്ടിക്കുറച്ചത് അതിന്റെ ഭാഗമാണെന്നും. കേസിൽ കർദ്ദിനാളിന്റെ വീഴ്ച വത്തിക്കാൻ മനസിലാക്കിയെന്നും ഫാദർ മുണ്ടാടൻ പറഞ്ഞു.
ഇടപാടുകള്‍ ഓഡിറ്റ് ചെയ്ത് രഹസ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വത്തിക്കാനില്‍ നിന്ന് നിര്‍ദേശം നല്‍കിയിരുന്നു. സഭയെ സമൂഹത്തില്‍ അപഹാസ്യരാക്കിയവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് വത്തിക്കാന്‍ നിര്‍ദേശിച്ചു. അതിരൂപതയുടെ കടംവീട്ടാന്‍ കടംവീട്ടാന്‍ ഭൂമി വില്‍ക്കുന്നതും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തീരുമാനിക്കാമെന്നും വത്തിക്കാന്‍. എല്ലാ കാര്യങ്ങളെ കുറിച്ചും പ്രതിമാസ റിപ്പോര്‍ട്ട് വത്തിക്കാന് നല്‍കാന്‍ നിര്‍ദേശം നല്‍കി.
Post Your Comments