ന്യൂഡൽഹി: രാജ്യത്തെ പറ്റിച്ച് കടന്ന നീരവ് മോദിയെയും മെഹുൽ ചോസ്‌കിയെയും സർക്കാർ തിരികെ എത്തിക്കുമെന്ന് പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ.എൻഡിഎ യുടെ ഒരു പരിപാടിയ്ക്കിടെയാണ് നിർമ്മലാ സീതാരാമൻ ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ശക്തമായ സംവിധാനങ്ങൾ തട്ടിപ്പുകാരെ തിരികെ എത്തിക്കുമെന്നും അവർ ഉറപ്പുനൽകി. പിഎൻബി ബാങ്ക് തട്ടിപ്പിലൂടെ 12,600 കോടി രൂപയാണ് നീരവ് മോദി തട്ടിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു നീരവ് രാജ്യം വിട്ടത്.
also read: നീരവ് മോദിയുടെ വസതിയില്‍ വീണ്ടും റെയ്ഡ്
ജിഎസ് ടി പോലുള്ള സംവിധാനങ്ങൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും നിർമ്മലാ സീതാരാമൻ അഭിപ്രായപ്പെട്ടു.ഇത്തരം തീരുമാനങ്ങൾ രാജ്യത്തിൻറെ പുരോഗതിയ്ക്ക് ഉപകാരപ്പെടും. ഇത് സർക്കാരിന്റെ നേട്ടങ്ങളിലൊന്നാണ്. അതേസമയം പിഎൻബി ബാങ്ക് തട്ടിപ്പ് ഒരു മുന്നറിയിപ്പാണെന്നും ഇത്തരം സംഭവങ്ങൾ ഇനിയും നടക്കാതിരിക്കാൻ വേണ്ട നടപടികൾ ഗവൺമെന്റ് എടുക്കണമെന്നും ടൈംസ് ഗ്രൂപ് എംഡി വിനീത് ജെയിൻ അഭിപ്രായപ്പെട്ടു.
Post Your Comments