ഒമാൻ: 2040ഓടെ 13,000ത്തിൽ അധികം ഡോക്ടർമാരെ ആരോഗ്യരംഗത്തേക്ക് വേണ്ടി വരുമെന്ന് ഒമാൻ. ഇതോടെ ആരോഗ്യ രംഗത്ത് ധാരാളം അവസരങ്ങൾ ഉണ്ടാകും. 2,000 ഫാർമസിസ്റ്റുകളെയും ആവശ്യമായി വരുമെന്നും കണക്കുകൾ പറയുന്നു. ഇത്രയും വലിയൊരു സംഖ്യയായതുകൊണ്ടുതന്നെ പ്രവാസികൾക്കും ജോലി ലഭിക്കാനുള്ള സാധ്യത ഏറും.
also read:വനിതകൾക്ക് സൈനിക സേവനത്തിന് അനുമതി നൽകി ഈ ഗൾഫ് രാജ്യം
ആരോഗ്യമേഖലയിൽ മാറ്റങ്ങൾ വരേണ്ടതുണ്ട്, മെച്ചപ്പെട്ട നിലവാരത്തിലേക്ക് ആരോഗ്യമേഖലയെ എത്തിക്കണം. ഇതിന് കൂടുതൽ ഡോക്ടർമാരെ ആവശ്യമാണ്. കഴിവും പരിചയവുമുള്ള വിദഗ്ധരുടെ സേവനത്തിലൂടെ മാത്രമേ ഇത് നേടാനാകു. ഒമാനിലെ ഡോക്ടർമാർക്ക് കൂടുതൽ പരിശീലനം നൽകാനും പദ്ധതിയുണ്ട്.
Post Your Comments