ന്യൂഡൽഹി: സ്ത്രീ എന്നത് ഒരു വസ്‌തു അല്ലെന്നും, ഒരിക്കലും മറ്റൊരാളുടെ കൂടെ ജീവിക്കാൻ ഒരു സ്ത്രീയെയും നിർബന്ധിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി. വിവാഹമോചനം ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർദേശം. ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിച്ചത്. ഭർത്താവിനൊപ്പം ഇനി മുന്നോട്ട് പോകാൻ ആകില്ലെന്നും കോടതിയിൽ യുവതി പറഞ്ഞു.
also read:തെക്കന്‍ സംസ്ഥാനങ്ങളില്‍ ആനകള്‍ കൊല്ലപ്പെടുന്നത് മറ്റുകാരണങ്ങളാല്‍ ;സുപ്രീംകോടതി
എന്നാൽ വിവാഹമോചനത്തിന് താൻ തയ്യാറല്ലെന്ന നിലപാടിലായിരുന്നു യുവതിയുടെ ഭർത്താവ്. എന്തു തന്നെ സംഭവിച്ചാലും വിവാഹമോചനത്തിന് സമ്മതിക്കില്ലെന്നും തനിക്ക് ഭാര്യയോടൊപ്പം ജീവിക്കണമെന്നും ഭർത്താവ് കോടതിയെ അറിയിച്ചു.എന്നാൽ സ്വന്തം ഭാര്യയാണെങ്കിൽ തന്നെയും ഒരു സ്ത്രീയെയും ആരുടെ കൂടെയും ജീവിക്കാൻ നിർബന്ധിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
Post Your Comments