Latest NewsNewsIndia

തെക്കന്‍ സംസ്ഥാനങ്ങളില്‍ ആനകള്‍ കൊല്ലപ്പെടുന്നത് മറ്റുകാരണങ്ങളാല്‍ ;സുപ്രീംകോടതി

അപകടങ്ങളിലും മറ്റുകാരണങ്ങളിൽപ്പെട്ടും ചെരിയുന്ന ആനകളുടെ എണ്ണം വളരെ കൂടുതലാണെന്ന് സുപ്രീംകോടതി. ഇതിനു പ്രായോഗിക പരിഹാരം പത്ത് ദിവസത്തിനകം കണ്ടെത്തണമെന്ന് കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. തെക്കന്‍സംസ്ഥാനങ്ങളില്‍ വീരപ്പന്‍ മരിച്ചിട്ടും ആനകള്‍ കൊല്ലപ്പെടുന്നത് മറ്റുകാരണങ്ങളാലാണെന്ന് കോടതി പറഞ്ഞു.

ആനത്താരകളുടെ ആവശ്യം ഊന്നിപ്പറഞ്ഞ ജസ്റ്റിസുമാരായ മദന്‍ ബി. ലോകുറും ദീപക് ഗുപ്തയും ഉള്‍പ്പെട്ട ബെഞ്ച് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന് സര്‍ക്കാറിനോട് നിര്‍ദേശിച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.എന്‍.എസ്. നന്ദ്കര്‍ണിയാണ് സര്‍ക്കാറിനുവേണ്ടി ഹാജരായത്. ആനകളോട് എങ്ങോട്ടുപോകണമെന്ന് നമുക്കു നിര്‍ദേശിക്കാനാവില്ലെന്ന് ബെഞ്ച് പറഞ്ഞു. ഇന്ത്യയിലുടനീളം ആനത്താരകള്‍ വേണമെന്ന ആവശ്യമുയര്‍ത്തി ലഭിച്ച ഒരുകൂട്ടം ഹര്‍ജികള്‍ കേള്‍ക്കുകയായിരുന്നു കോടതി.

ആനകളുടെയും വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെയും സുരക്ഷിതമായ സഞ്ചാരത്തിന് 27 താരകള്‍ നിര്‍മിക്കുക എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വന്യജീവി ബോര്‍ഡിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി പരിഗണിക്കുന്നതായി കേന്ദ്രം ജനുവരി 19-ന് സുപ്രീംകോടതിയുടെ മറ്റൊരു ബെഞ്ചിനെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button