ന്യൂഡല്‍ഹി: ടാങ്കുകളും വ്യോമപ്രതിരോധ ആയുധങ്ങളും അടക്കമുള്ള യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിന് റഷ്യയുമായി ചർച്ച നടത്തി പാകിസ്ഥാൻ. റഷ്യയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖുറം ദസ്തഗീര്‍ ഖാന് വ്യക്തമാക്കി. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് റഷ്യ വിതരണം ചെയ്യുന്ന ടി-90 ടാങ്കുകളും പാകിസ്ഥാൻ വാങ്ങാൻ ഒരുങ്ങുകയാണ്.
Read Also: ഈ ഒമ്പതു വയസുകാരന് ബൾബ് കത്തിക്കാൻ വൈദ്യുതിയുടെ ആവശ്യമില്ല; വെറും സ്പർശനം മതി
ടി-90 ടാങ്കുകളില്‍ ഞങ്ങള്‍ക്ക് താത്പര്യമുണ്ട്. എന്നാല്‍ ഒറ്റത്തവണയായിട്ടാകില്ല ഇതു വാങ്ങുക. ദീര്‍ഘകാല കരാറിലാകും ഏര്‍പ്പെടുകയെന്ന് ഖുറം ദസ്തഗീര്‍ വ്യക്തമാക്കി. റഷ്യയുമായി നേരത്തെ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധവും സഹകരണവുമാണുള്ളതെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments