KeralaLatest NewsNews

ചെങ്ങന്നൂരില്‍ വിജയം ഉറപ്പ്: ബി.ജെ.പിയ്ക്ക് 10,000 ലേറെ വോട്ട് കുറയും: സി.പി.എം പ്രാഥമിക കണക്കെടുപ്പ് ഇങ്ങനെ

ചെങ്ങന്നൂര്‍•ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന് വിജയം ഉറപ്പാണെന്നും ഇത്തവണ ബി.ജെ.പിയ്ക്ക് 10,000 ലേറെ വോട്ടിന്റെ കുറവ് ഉണ്ടാകുമെന്നും സി.പി.എമ്മിന്റെ പ്രാഥമിക കണക്കുകൂട്ടല്‍. സജി ചെറിയാന് 5,000-10,000 ഭൂരിപക്ഷം ലഭിക്കുമെന്ന് സി.പി.എം റിപ്പോര്‍ട്ട് പറയുന്നു. പ്രാദേശിക ഘടങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തിയിരിക്കുന്നത്.

സ്ഥാനാർഥിയെന്ന നിലയിൽ മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ സജി ചെറിയാൻ കൂടുതൽ സ്വീകാര്യനായെന്നാണ് സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും പൊതുവിലയിരുത്തൽ. ഭരണ പ്രതിനിധിയെന്ന നിലയില്‍ ശേഖരിക്കുന്ന വോട്ടുകള്‍ക്ക് പുറമേ യു.ഡി.എഫിനൊപ്പം പരമ്പരാഗതമായി നില്‍ക്കുന്ന ക്രൈസ്തവ വോട്ടു ബാങ്കില്‍ വിള്ളല്‍ വീഴ്ത്താനും സജി ചെറിയാന് കഴിയുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു.

ബി.ജെ.പിയ്ക്ക് 10,000 ലേറെ വോട്ടുകള്‍ കുറയുമെന്നാണ് സി.പി.എമ്മിന്റെ കണ്ടെത്തല്‍. ബി.ജെ.പിയോട് ഇടഞ്ഞു നിൽക്കുന്ന ബി.ഡി.ജെ.എസ് വോട്ടുകൾ സ്വന്തം പെട്ടിയിൽ വീഴ്ത്താന്‍ കഴിയുമെന്നും സി.പി.എം കരുതുന്നു.

അതേസമയം, വിജയപ്രതീക്ഷ ഉണ്ടെങ്കിലും മദ്യനയമുയർത്തിയുള്ള കെ.സി.ബി.സി പ്രചാരണത്തെയടക്കം പ്രതിരോധിക്കാൻ അതീവ ജാഗ്രത വേണമെന്ന്കഴിഞ്ഞദിവസം മണ്ഡലത്തിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ചെങ്ങന്നൂരില്‍ പതിനഞ്ച് വീടുകൾക്ക് ഒരു പാർട്ടിയംഗം എന്ന കണക്കിലാണ് സി.പി.എം പ്രചാരണം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button