Latest NewsIndiaNews

മദ്യപാനികളായ രക്ഷകർത്താക്കളെ ഭയന്ന് നാടുവിട്ടു: ഒടുവിൽ എത്തിപെട്ടത് വേശ്യാലയത്തിൽ; 11 വയസുകാരിയുടെ കഥ ഇങ്ങനെ

ഹൈദരാബാദ്: 11-ാം വയസിൽ മദ്യപാനികളായ രക്ഷകർത്താക്കളെ ഭയന്നാണ് മാധു നാടുവിട്ടത്. എത്രത്തോളം ദൂരം പോകാമോ അത്രത്തോളം ദൂരം പോകണമെന്നായിരുന്നു ആ കുഞ്ഞു മനസ്സിൽ. അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയുടെ അടുത്തേക്ക് അപരിചിതയായ ഒരു യുവതി എത്തി. പെൺകുട്ടിയോട് വിവരങ്ങൾ തിരക്കി. ശേഷം അവളെ ഒപ്പംകൂട്ടി. അപ്പോഴും താൻ പോകുന്നത് ഒരു വലിയ ദുരന്തത്തിലേക്കാണെന്ന് അവൾ അറിഞ്ഞിരുന്നില്ല.

അപരിചിതയായ യുവതി അവളെ വീട്ടിലേക്ക് കൊണ്ടുപോയി. അവൾക്ക് ഭക്ഷണം നൽകി, പഠിക്കാനയി സ്‌കൂളിൽ ചേർത്തു. പെൺകുട്ടിയും ഏറെ സന്തോഷിച്ചു.താൻ സുരക്ഷിതമായ കരങ്ങളിലാണെന്ന് തെറ്റിദ്ധരിച്ചു. ഒരു ദിവസം പെൺകുട്ടിയോട് യുവതി പുറത്തു പോകാൻ ഇറങ്ങാൻ പറഞ്ഞു. അവളെയും കൂട്ടി യുവതി പോയത് ഒരു ഹോട്ടലിലേക്കായിരുന്നു.

also read:മകളെ വേശ്യാലയത്തിൽ കണ്ട പിതാവ് ആത്മഹത്യചെയ്തു

ഒരു മുറിയിൽ ഒരു പുരുഷനൊപ്പം പെൺകുട്ടിയെ ആക്കി അവർ മടങ്ങി. അയാൾ അവളെ ക്രൂരമായി പീഡിപ്പിച്ചു. അവളെ അടിച്ചു, മുറിവുകൾ ഏൽപ്പിച്ചു, ശരീരം പൊള്ളിച്ചു. ഒടുവിൽ ഒരുവർഷം മുൻപ് പോലീസ് പെൺകുട്ടിയെ രക്ഷപ്പെടുത്തി. ഒരു വർഷത്തിനിപ്പുറം താൻ പീഡിപ്പിക്കപ്പെട്ട ഇരയല്ലെന്നും പീഡനത്തെ അതിജീവിച്ച വ്യക്തിയാണെന്നും പെൺകുട്ടി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button