Uncategorized

കൊല്ലരുതേയെന്ന രാജേഷിന്റെ രോദനം മൊബൈല്‍ ഫോണിലൂടെ കേട്ടുവെന്ന് നൃത്താദ്ധ്യാപിക

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊല്ലപ്പെട്ട കിട്ടിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ പാടുപെടുന്ന പോലീസ് അന്വേഷണവുമായി വിദേശത്തേക്ക് പോകാനിരിക്കുന്നതിനിടയില്‍ സംഭവത്തിലെ നൃത്താദ്ധ്യാപികയുടേതെന്ന് കരുതുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. സംഭവം നടക്കുമ്പോള്‍ താന്‍ രാജേഷുമായി സംസാരിക്കുകയായിരുന്നു എന്നും അക്രമത്തെ തുടര്‍ന്ന് ഇരയുടെ അവസാന കരച്ചില്‍ താനാണ് കേട്ടതെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ”അയ്യോ, എന്നെ കൊല്ലരുത്…ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല…എന്നെ കൊല്ലരുതേ,” എന്ന രാജേഷിന്റെ രോദനം മൊബൈല്‍ ഫോണിലൂടെ കേട്ടെന്നും ഞെട്ടിപ്പോയ അവര്‍ പെട്ടെന്ന് തന്നെ കൂട്ടുകാരെ വിളിച്ച്‌ കാര്യം പറഞ്ഞെന്നുമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

പോലീസാണ് ഒടുവില്‍ അയാള്‍ മരിച്ച വിവരം അറിയിച്ചത്. രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ യുവതി റേഡിയോയ്ക്ക് കൊടുത്ത ബൈറ്റിന്റെ വീഡിയോ വൈറലാണ്. മാധ്യമങ്ങള്‍ പറയുന്നതിനും അപ്പുറത്തുള്ള ഒരു സൗഹൃദമായിരുന്നു തങ്ങളുടേതെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യം തിരിച്ചറിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഖത്തറില്‍ രാജേഷ് ജോലി ചെയ്തിരുന്ന സ്ഥലത്ത് പരാതി നല്‍കുകയും എട്ടുമാസം മുമ്പ് രാജേഷിനെ സ്ഥാപനം പുറത്താക്കുകയും ചെയ്തു. ഒരു കുടുംബസ്ഥന്‍ ആയിരുന്നതിനാല്‍ ഖത്തറില്‍ നിന്നും നാട്ടിലേക്ക് തിരിച്ചുപോന്നു കഴിഞ്ഞും താന്‍ സമ്പത്തികമായി സഹായിച്ചുകൊണ്ടിരുന്നു.

ഗള്‍ഫിലെ തന്നെ ഒരു എഫ്‌എം ചാനലിലൂടെ ഇവര്‍ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് വിദേശത്തേക്ക് പോകാനൊരുങ്ങുകയാണ്. കൊലയ്ക്കു പിന്നില്‍ തന്റെ മുന്‍ ഭര്‍ത്താവല്ലെന്ന് യുവതി അഭിമുഖത്തില്‍ വെളിപ്പെടുത്തി. തങ്ങള്‍ക്കിടയില്‍ കടന്നുകൂടിയ മൂന്നാമനാണു കൊലനടത്തിയതെന്ന പരോക്ഷ ധ്വനിയാണ് ഇവര്‍ നല്‍കുന്നത്. മുന്‍ ഭര്‍ത്താവ് പത്തിരി സത്താറിനെ കൊല്ലാനും പിന്നില്‍ ആളുണ്ട്. ഇയാള്‍ രാജേഷിനേയും ബന്ധപ്പെട്ടിരുന്നു. അതുകൊണ്ടാണ് സത്താറാണു ക്വട്ടേഷന്‍ കൊടുത്തതെന്നു താന്‍ വിശ്വസിക്കാത്തതെന്ന് യുവതി അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

മൂന്ന് മാസം മുമ്പ് ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി പെണ്‍മക്കള്‍ക്കൊപ്പം കഴിയുകയാണ് താനെന്നും വ്യവസായി അഭിമുഖത്തില്‍ പറയുന്നതും പുറത്തു വന്നിട്ടുണ്ട്. കേസില്‍ വ്യാഴാഴ്ച ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കൊല്ലം ജില്ലയില്‍ നിന്നും സനു എന്ന 33 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും രണ്ടു വാളുകളും പിടിച്ചെടുത്തു. എന്നാല്‍ കൊലപാതകത്തില്‍ സനു നേരിട്ട് പങ്കെടുത്തില്ലെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും ഗൂഡാലോചനയില്‍ പങ്കാളിയാണ്. മാര്‍ച്ച്‌ 27 ന് തന്റെ സ്റ്റുഡിയോയില്‍ രാജേഷും കൂട്ടുകാരന്‍ കുട്ടനും ഇരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.

രാജേഷ് കൊല്ലപ്പെട്ടപ്പോള്‍ കുട്ടന്‍ രക്ഷപ്പെട്ടു. ക്വട്ടേഷന്‍ നൃത്താദ്ധ്യാപികയായ യുവതിയുടെ ഭര്‍ത്താവാണ് നല്‍കിയതെന്നാണ് പോലീസ് ആദ്യം കണ്ടെത്തിയത്. എന്നാല്‍ യുവതിയുടെ മൊഴി പുറത്തു വന്നതോടെ അന്വേഷണം വീണ്ടും കുഴയുകയാണ്. യുവതിയുടെ വ്യവസായിയായ ഭര്‍ത്താവ് സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണെന്നും അഞ്ചു ലക്ഷം റിയാലിന്റെ കടക്കാരനാണെന്നും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ യുവതിക്കും ഭര്‍ത്താവിനും രാജ്യത്തു നിന്നും പുറത്തു പോകുന്നതിനും വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ ക്വട്ടേഷന്‍ തുക നല്‍കിയത് ആരാണെന്നത് സംശയകരമാണ്.

മൂന്ന് മാസം മുമ്പ് ഇവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. തങ്ങളെ ഇനി ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നാണ് ആലപ്പുഴയിലെ മാതാപിതാക്കളും പറഞ്ഞിട്ടുള്ളത്. എന്നാല്‍ മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നിയ കാര്യങ്ങളാണ് താന്‍ പിന്തുടന്നതെന്നും ഇവര്‍ പറയുന്നു. കൊലപാതകക്കേസ് അന്വേഷിക്കുന്ന സംഘം വിദേശത്തേക്ക് പോകാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയതായിട്ടാണ് വിവരം. കേസില്‍ യുവതിയില്‍ നിന്നും മൊഴിയെടുക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button