KeralaLatest NewsNewsIndia

സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്‌ത സംഭവം: ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അവഗണനയും തൊഴിൽ നഷ്ടവും

കോഴിക്കോട്: വിവാഹത്തിനെത്തിയ സ്ത്രീകളുടെ ചിത്രങ്ങൾ മോര്‍ഫ് ചെയ്‌ത സംഭവത്തെ തുടർന്ന് വിവാഹ ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോ ഗ്രാഫര്‍മാര്‍ക്കും മാനഹാനിയും തൊഴില്‍ നഷ്ടവുമെന്ന് റിപ്പോര്‍ട്ട്. മോർഫ് ചെയ്‌തസംഭവം വിവാദമായതോടെ നിരപരാതികളായ ഫോട്ടോഗ്രാഫർമാർക്കാണ് സമൂഹത്തിൽ അവഗണന അനുഭവിക്കുന്നത്.

also read:സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം; പ്രതികളെ വെറുതെ വിടില്ലെന്ന്

പലരും വിവാഹ വീട്ടില്‍ നിന്ന് തിരിച്ചയയ്ക്കപ്പെട്ടുവെന്നും വിവാഹദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ കുത്തുവാക്കുകളും സംശയത്തോടെയുള്ള നോട്ടങ്ങളും തങ്ങളുടെ മനോവീര്യം തകര്‍ക്കുന്നതായും മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വടകര, നാദാപുരം, കക്കട്ടില്‍ തുടങ്ങിയ ഭാഗങ്ങളിലാണ് കാര്യമായ പ്രശ്നങ്ങള്‍ നേരിടുന്നത്. ഒട്ടേറെ ഫോട്ടോ/വീഡിയോ ഗ്രാഫര്‍മാര്‍ക്ക് ഇത്തരത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടായതായി ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി.പി.പ്രസാദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button