KeralaLatest NewsNews

സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം; പ്രതികളെ വെറുതെ വിടില്ലെന്ന് കെകെ രമ

വ​ട​ക​ര: വടകരയിൽ വിവാഹച്ചടങ്ങുകളിലും മറ്റും പങ്കെടുക്കുന്ന സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്‌ത്‌ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ത​യ്യാ​റാ​ക്കി​യ കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ.​കെ.​ര​മ. കേസിലെ പ്രതികളായ സ്റ്റു​ഡി​യോ ജീ​വ​ന​ക്കാ​ര​നേയും ഉ​ട​മയേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവിശ്യം ശക്തമാണ്. പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ ആ​ര് ശ്ര​മി​ച്ചാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ന​ട​പ​ടി വൈ​കി​യാ​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ർ​എം​പി​ഐ നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ര​മ പറഞ്ഞു.

also read:സിപിഎമ്മിന്റെ വധഭീഷണി ഉണ്ടെന്ന് കെകെ രമ

സ്റ്റുഡിയോയിൽ നിന്ന് പോലീസ് കണ്ടെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ ശേഖരിച്ചിരുന്നത് നാല്‍പതിനായിരത്തില്‍ പരം ഫോട്ടോകളാണ്. നിരവധി സ്ത്രീകളാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് നി​സം​ഗ​ത തുടരുന്നുവെന്നും ആരോപണം ഉയർന്നിയയുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് വേണ്ട വവേഗത കാണിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button