മലപ്പുറം: വേങ്ങരയിൽ പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ സംഘർഷം രൂക്ഷമായി. ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെയാണ് വേങ്ങരയില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍മുണ്ടായത്. സ്ഥലമേറ്റെടുപ്പിനെതിരെ പ്രദേശവാസികള്‍ സമരം നടത്തിവരികയായിരുന്നു.പോലീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു.
സ്ത്രീകളടക്കമുള്ളവരാണ് പ്രതിഷേധത്തിനുണ്ടായിരുന്നത്.സംഘര്‍ഷത്തിനിടെ ഒരു പെണ്‍കുട്ടി തളര്‍ന്നു വീണു. ജനരോഷം രൂക്ഷമായതിനിടെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തോടെയായിരുന്നു സര്‍വേ നടപടികള്‍ പുരോഗമിച്ച് കൊണ്ടിരുന്നത്. സംഘർഷം തുടരുകയാണ്.
Post Your Comments